തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെ. രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയും മാര്‍ച്ച് 3 മുതല്‍ 26 വരെയാണ്. പരീക്ഷ രാവിലെ 9.30ന് തുടങ്ങും.
ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയാണ് നടത്തുക. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഉച്ചയ്‌ക്ക് ശേഷം.
ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയും രണ്ടാംവര്‍ഷ പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയും നടക്കുമെന്ന് മന്ത്രി അറിയിച്ചു. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫെബ്രുവരി 17 മുതല്‍ 21 വരെ എസ്എസ്എല്‍സി പരീക്ഷയ്‌ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷ നടക്കും. ഏപ്രില്‍ 8ന് മൂല്യ നിര്‍ണയ ക്യാമ്പ് തുടങ്ങും. 72 ക്യാമ്പുകളിലായി മൂല്യനിര്‍ണയം നടക്കും. മേയ് മാസം മൂന്നാമത്തെ ആഴ്ചയ്‌ക്കകം ഫലപ്രഖ്യാപനം നടത്തും.
Discussion about this post