അമൃതപുരി (കൊല്ലം): ക്രീഡാ ഭാരതി ദേശീയതലത്തില്‍ നടത്തിവരുന്ന ക്രീഡാജ്ഞാന്‍ പരീക്ഷയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ രജിസ്ട്രേഷനും സിഐആര്‍ വിഭാഗം മേധാവി ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ നിര്‍വഹിച്ചു. ഫിറ്റ്‌നസ് ആന്റ് സ്ട്രെങ്ത് സ്‌പോര്‍ട്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ക്രീഡാഭാരതി സംസ്ഥാന സമിതിയംഗവും വകുപ്പ് മേധാവിയുമായ ബിജീഷ് ചിറയില്‍ ക്രീഡാജ്ഞാന്‍ പരീക്ഷയെക്കുറിച്ച് വിശദീകരിച്ചു.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അമൃത സ്‌കൂള്‍ ഓഫ് സ്പിരിച്വല്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, ക്രീഡാ ഭാരതി സംസ്ഥാന സെക്രട്ടറി ടി. രതീഷ് എന്നിവര്‍ പങ്കെടുത്തു.
വകുപ്പ് മേധാവികളായ ബ്രഹ്മചാരിണി ഡോ. രമ്യ, ഡോ. ജ്യോതിഷ നായര്‍, സ്‌കൂള്‍ ഓഫ് ആയുര്‍വേദ പ്രിന്‍സിപ്പല്‍ ഡോ. എന്‍.വി രമേഷ്, ഡോ. പി.കെ ബിനു, വിവേക് വാവച്ചന്‍, യഥുരാജ് എന്നിവര്‍ പങ്കെടുത്തു.
ക്രീഡാ ജ്ഞാന്‍ പരീക്ഷയില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് ആറുലക്ഷം രൂപയോളമുള്ള സമ്മാനങ്ങളാണ്. https://kreedabharatikgp.org/Pages/frmIndivisualRegistration.aspx എന്ന ലിങ്കിലൂടെ 12 വയസ് പൂര്‍ത്തിയായ ആര്‍ക്കും പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്യാം. 20 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.
Discussion about this post