കൊച്ചി: ശ്രീ തുറവൂർ വിശ്വംഭരൻ്റെ സ്മരണക്കായി തപസ്യാ കലാ സാഹിത്യ വേദി നൽകിവരുന്ന പുരസ്കാരം കലാചരിത്രകാരനും ഇൻഡോളജിസ്റ്റും ചിന്തകനുമായ ഡോ. എം. ജി. ശശിഭൂഷണ് നൽകി. 50000 രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. തൃപ്പൂണിത്തുറ എൻ. എം ആഡിറ്റോറിയത്തിൽ തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. പി.ജി. ഹരിദാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പത്മശ്രീ സദനം ബാലകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു. പ്രശസ്ത സാഹിത്യകാരനായ ശ്രീ എസ്. ഗുപ്തൻ നായരുടെ പുത്രനാണ് ഡോ. ശശിഭൂഷൺ. അനുസ്മരണ സദസ് പ്രൊഫ.കെ. പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം ഡയറ് കടർ ശ്രീ സഞ്ജയൻ, ശ്രീമതി സുമ എന്നിവർ വിശ്വംഭരൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ. ലക്ഷ്മി ശങ്കർ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. അനുസ്മരണ സദസിൽ ശ്രീ കെ. ടി. രാമചന്ദ്രൻ സ്വാഗതവും ശ്രീ സതീശ് ബാബു കൃതജ്ഞതയും രേഖപ്പെടുത്തി. രാവിലെ തപസ്യ ജില്ല പ്രസിഡണ്ട് വെണ്ണല മോഹനൻ്റെ അദ്ധ്യക്ഷതയിൽ നടന്ന മഹാഭാരത വിചാര സദസ് ശ്രീ ഐ.എസ് കുണ്ടൂർ ഉദ്ഘാടനം ചെയ്തു. പ്രൊഫ .ഡോ. ആനന്ദരാജ് “മഹാഭാരതം യഥാർത്ഥ നായകനെ തിരിച്ചറിയുമ്പോൾ ” എന്ന വിഷയവും ശ്രീ. എം സതീശൻ “ഭാരതദർശനം സമകാല വായന” എന്ന വിഷയവും അവതരിപ്പിച്ചു രാജീവ് കെ.വി സ്വാഗതവും പി.ബി. മദനൻ കൃതജ്ഞതയും രേഖപ്പെടുത്തി.
Discussion about this post