എറണാകുളം: കേരള സാങ്കേതിക സർവ്വകലാശാലയിലും, ഡിജിറ്റൽ സർവ്വകലാശാലയിലും വൈസ് ചാൻസലർമാരെ നിയമിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സർവ്വാത്മനാ സ്വാഗതം ചെയ്യുന്നതായി ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം അറിയിച്ചു. നാളിതുവരെ രാഷ്ട്രീയ നിയമനങ്ങൾക്കു വേണ്ടി ഒഴിച്ചിട്ടിരുന്ന സ്ഥാനങ്ങളിലേക്ക് യഥാർത്ഥ വിദ്യാഭ്യാസ വിചക്ഷണർ വരുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പരിവർത്തനത്തിനാണ് ബഹു ഗവർണ്ണർ തുടക്കം കുറിച്ചിരിക്കുന്നത്.
കേരളത്തിലെ എൻജിനീയറിങ് മേഖലയിൽ ക്രിയാത്മകവും, കാര്യക്ഷ്മവും ആയ പുരോഗതി ഉണ്ടാക്കാൻ പ്രൊഫ. ശിവപ്രസാദിൻ്റെയും പ്രൊഫ. സിസ്സാ തോമസിൻ്റെയും നിയമനം സഹായകരം ആകും എന്നും, കൂടാതെ വിസി നിയമനം നടക്കാത്തത് കൊണ്ട് വിദ്യാർഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് വേഗത്തിൽ പരിഹരിക്കപ്പെടും എന്നും സംഘടന എറണാകുളത്ത് ഇറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.
സംഘടനയുടെ ഭാഗത്ത് നിന്നുള്ള എല്ലാവിധ പിന്തുണയും നൽകുന്നതായി സംസ്ഥാന സമിതിക്ക് വേണ്ടി, മീഡിയ സെൽ കൺവീനർ പ്രൊഫ. പി പി ബിനു അറിയിച്ചു.
Discussion about this post