ധാക്ക: ഇസ്കോണ്‍(ഹരേകൃഷ്ണ പ്രസ്ഥാനം) എന്ന ഹിന്ദു സംഘടനയുടെ പ്രധാനപ്പെട്ട മറ്റൊരു സന്യാസിയെക്കൂടി ബംഗ്ലാദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റേതാണ് ഈ നടപടി.ശ്യാം ദാസ് പ്രഭു എന്ന സന്യാസിയെയാണ് ശനിയാഴ്ച ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഇസ്കോണില്‍ മുന്‍ അംഗമായിരുന്ന ചിന്മോയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇസ്കോണില്‍ മുന്‍ അംഗമായിരുന്ന ചിന്മോയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഇപ്പോഴും ജയിലിലാണ്. കോടതി ജാമ്യം പോലും നല്‍കിയിട്ടില്ല. ബംഗ്ലാദേശ് കൊടിക്ക് മുകളില്‍ ഹിന്ദു സംഘടനയുടെ കൊടി പാറിച്ചു എന്ന വ്യാജ ആരോപണം ചാര്‍ത്തിയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ കലാപമുണ്ടാക്കി അവിടുത്തെ പ്രധാനമന്ത്രിയായിരുന്ന ഷേഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ ശേഷം മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലാണ് ബംഗ്ലാദേശ് ഭരിക്കുന്നത്. അവിടെ തുടര്‍ച്ചയായി ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ ആക്രമണം നടക്കുകയാണ്.
അതുപോലെ ഹിന്ദു സന്യാസിമാരെ അറസ്റ്റ് ചെയ്യുന്നു. ചിന്‍മോയ് കൃഷ്ണദാസിന്‍റേത് ഉള്‍പ്പെടെ 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ശനിയാഴ്ച പുതുതായി ഒരു ഇസ്കോണ്‍ ക്ഷേത്രവും മറ്റ് മൂന്ന് ഹിന്ദു ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടിരുന്നു.
Discussion about this post