തിരുവനന്തപുരം: ഭാരതീയ ശാസ്ത്രാസ് ആൻഡ് സംസ്‌കൃതം: ബ്രിഡ്ജിങ് ട്രഡീഷണൽ വിസ്‌ഡം ആൻഡ് മോഡേൺ ഇന്നോവേഷൻ ഫോർ വികസിത് ഭാരത് എന്ന അന്തർദേശീയ സെമിനാറിൻ്റെ ലോഗോ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു.
2025 ജനുവരി 3,4 തീയതികളിൽ തിരുവനന്തപുരം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിൽ വച്ച് ABRSM, RGCB, CSU, ICFAl എന്നിവചേർന്ന് UVASൻ്റെ നേതൃത്വത്തിൽനടത്തുവാൻ പോകുന്ന അന്തർദേശീയ സെമിനാറിൻ്റെ ലോഗോ പ്രകാശനം രാജ്ഭവനിൽ നടന്നു. സെമിനാറിൻ്റെ കൺവീനർ ഡോ.ലക്ഷ്മി വിജയൻ വി.ടി, കോ-കൺവീനർ ഡോ രതീഷ് ആർ ജെ, ഡോ. ഹരികൃഷ്ണൻ പി.കെ, ഡോ. രാജശ്രീ, അഭിജിത്ത് ആർ പി, രഞ്‌ജു സി. എം എന്നീ അദ്ധ്യാപകർ ചടങ്ങിൽ പങ്കെടുത്തു.
Discussion about this post