തിരുവനന്തപുരം: കരിമ്പട്ടികയിലുള്ള സോഫ്ട്‌വെയര്‍ കമ്പനിക്ക് വിദ്യാര്‍ത്ഥികളുടെ ഡാറ്റ കൈമാറിയ സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം വരുന്ന കോളജ് വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങളാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ മഹാരാഷ്‌ട്ര നോളജ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എംകെസില്‍) എന്ന കമ്പനിക്ക് കൈമാറുന്നത്. സര്‍ക്കാര്‍ കമ്പനിയായിട്ടുള്ള അസാപ്പിനാണ് പുതിയ സോഫ്റ്റ്‌വെയര്‍ നി
ര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. സര്‍വകലാശാല മഹാരാഷ്‌ട്ര നോളജ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് കമ്പനിയുമായി ഒരു കരാറിലും ഒപ്പുവയ്‌ക്കാതെ രേഖകള്‍ കൈമാറുന്നത് ഗുരുതരമായ വീഴ്ചയാണ്. ഉന്നത വിദ്യാഭ്യാസമന്ത്രി വി സി മാരുടെ യോഗം വിളിച്ചുചേര്‍ത്ത് വിദ്യാര്‍ത്ഥികളുടെ രേഖകള്‍ കൈമാറാന്‍ വി സി മാരോട് ആവശ്യപ്പെട്ടത് കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയെ സഹായിക്കാനാണ്.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സി- ഡിറ്റ് പോലുള്ള സ്ഥാപനങ്ങളെയും ടെണ്ടര്‍ നല്‍കിയിരുന്ന ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ഐഐടി ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങളേയും ഒഴിവാക്കിയ ശേഷമാണ് ടെന്‍ഡറില്‍ പങ്കെടുക്കാത്ത മഹാരാഷ്‌ട്രയിലെ ഏജന്‍സിക്ക് കെ- റീപ്പിന്റെ കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇത് പ്രതിഷേധാര്‍ഹമാണ്. ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ സമരം സംഘടിപ്പിക്കുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈ. യു. ഈശ്വരപ്രസാദ് പ്രസ്താവനയില്‍ അറിയിച്ചു.
Discussion about this post