കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തില്‍ ഭഗവത് ഗീതാജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ച് മാതാ അമൃതാനന്ദമയി മഠം. ‘ഉത്തിഷ്ഠ ഭാരത്’ എന്ന പേരില്‍ അമൃതപുരി ആശ്രമത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിക്ക് സ്വാമി തുരീയാമൃതാനന്ദപുരി തുടക്കം കുറിച്ചു.
ആശ്രമത്തില്‍ നടന്ന സമ്പൂര്‍ണ ഗീതാപാരായണത്തിന് സംന്യാസിശ്രേഷ്ഠന്മാര്‍ നേതൃത്വം നല്‍കി. ആശ്രമത്തിലെ ബ്രഹ്മചാരി ബ്രഹ്മചാരിണിമാരും വിദേശികളും കുട്ടികളുമടക്കമുള്ള ആശ്രമ അന്തേവാസികളും പങ്കെടുത്തു. തുടര്‍ന്ന് ഗീതാസത്സംഗം, കുട്ടികളുള്‍പ്പെടെ ഇരുന്നൂറോളം പേര്‍ പങ്കെടുത്ത സമൂഹ ചിത്രരചനാമത്സരം എന്നിവ വേറിട്ട കാഴ്ചയായി. ചിത്രപ്രദര്‍ശനം കാണാനും അമ്മയുടെ ദര്‍ശനം നേടാനായി നിരവധി പേരാണ് ആശ്രമത്തിലെത്തിയത്.
മാതാ അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തില്‍ ധ്യാനവും സത്സംഗവും നടത്തി.
Discussion about this post