തിരുവനന്തപുരം: ഹിന്ദു സമൂഹത്തിന്റെ ആചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കാനാണ് ഇടതുപക്ഷ സര്‍ക്കാന്‍ നിലകൊള്ളുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപാറ സുരേഷ് പറഞ്ഞു. ശ്രീപദ്മനാഭ സ്വാമിക്ക് പോലീസ് നല്കിവന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഹിന്ദുഐക്യവേദി ജില്ലാകമ്മിറ്റി നടത്തിയ നാമജപ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാരമ്പര്യമായി ഹിന്ദു സമൂഹത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ദര്‍ശിക്കുന്നതിനും അതിനെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികളും സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ധര്‍മസമരത്തിന് മുന്നോടിയായിട്ടുള്ള ഒരു പ്രതിഷേധമാണ്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേരളത്തിലെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു ആദരവാണ് ഗാര്‍ഡ് ഓഫ് ഓണര്‍. അത് എടുത്ത് കളയാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ അതിന്റെ ചരിത്രമെന്താണെന്ന് മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധസമരങ്ങള്‍ക്ക് ഹിന്ദു സംഘടനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കല്ലിയൂര്‍ കൃഷ്ണകുമാര്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ജ്യോതിന്ദ്രകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ കെ. പ്രഭാകരന്‍, സന്ദീപ് തമ്പാനൂര്‍, വി.എസ്. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post