തിരുവനന്തപുരം: ശബരിമലയില്‍ പ്രത്യേക മുഹൂര്‍ത്തങ്ങള്‍ക്ക് മാത്രം ചാര്‍ത്തുന്ന തങ്കയങ്കി ഭക്തരില്‍ നിന്ന് വന്‍തുക വഴിപാടായി ഈടാക്കി സൗകര്യം പോലെ ഭഗവാന് ചാര്‍ത്താനുള്ള തീരുമാനത്തിന് പിന്നില്‍ ദേവസ്വം ബോര്‍ഡിന്റെ പണക്കൊതിയാണെന്നും ഇത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍.
പരമ്പരാഗത ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച്, ഭക്തര്‍ക്ക് ക്ഷേത്രോപസന തടസമില്ലാതെ നിര്‍വഹിക്കാനുള്ള സാഹചര്യമൊരുക്കലാണ് ദേവസ്വം ബോര്‍ഡുകളുടെ ഉത്തരവാദിത്തം. എന്നാല്‍ ക്ഷേത്രങ്ങള്‍ എങ്ങനെ കച്ചവടകേന്ദ്രമാക്കാമെന്ന ചിന്തയിലാണ് സര്‍ക്കാരും ബോര്‍ഡുമെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി. പൂര്‍വികര്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ആചാര അനുഷ്ഠാനങ്ങള്‍ തകിടം മറിക്കുന്നത് സര്‍വസാധാരണമാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തങ്കയങ്കി പണം വാങ്ങിചാര്‍ത്താനുള്ള നീക്കം.
ഭക്തരുടെ ആവശ്യമെന്ന് പറഞ്ഞാണ് ഗുരുവായൂര്‍ ഏകാദശിനാളില്‍ ഉദയാസ്തമന പൂജ വേണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതും ഇതേതരത്തിലാണ്. ഇത് ആശങ്കാജനകമാണ്. ആചാര അനുഷ്ഠാനങ്ങളുടെ മഹത്വമറിയാത്ത ഏതെങ്കിലും ഭക്തരുടെ ആവശ്യപ്രകാരമെന്നു പറഞ്ഞു അപകടകരമായ എന്തെല്ലാം മാറ്റമാണ് ദേവസ്വം ബോര്‍ഡുകള്‍ ആവിഷ്‌കരിക്കുന്നതെന്ന് പറയാനാവില്ല.
ക്ഷേത്രാചാര ലംഘനങ്ങള്‍ക്കെതിരെ കോടതിയെ ശരണം പ്രാപിക്കേണ്ട ഗതികേടാണ് ദേവസ്വം ബോര്‍ഡുകള്‍ സൃഷ്ടിക്കുന്നത്. ക്ഷേത്രങ്ങളിലുള്ള വിശ്വാസം തകര്‍ക്കുകയെന്ന നിരീശ്വരവാദി രാഷ്‌ട്രീയത്തിന്റെ ആസൂത്രിത നീക്കമാണിത്.
ശബരിമലയുടെ കാനനഭംഗിയും ഒരു തീര്‍ത്ഥാടന കേന്ദ്രത്തിന്റെ സ്വച്ഛതയും കോര്‍ത്തിണക്കി ആധുനിക റെയില്‍ വേ്യാമയാന സൗകര്യങ്ങളൊരുക്കി ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയാല്‍ ലഭ്യമാകുന്ന സാമ്പത്തിക നേട്ടവും വിശ്വാസത്തകര്‍ച്ചയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ കച്ചവട തന്ത്രത്തില്‍ നിന്നും നൂറ്റാണ്ടുകളുടെ പഴക്കവും മഹത്വവും പേറുന്ന പരിപാവന തീര്‍ത്ഥാടന കേന്ദ്രത്തെ കാത്തു സംരക്ഷിക്കേണ്ടത് ഹിന്ദു സമൂഹത്തിന്റെ കര്‍ത്തവ്യമാണ്. സര്‍ക്കാര്‍ ഇത്തരം ഹിന്ദു വിരുദ്ധ നിലപാടില്‍ നിന്നും പിന്മാറണമെന്ന് ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Discussion about this post