പ്രയാഗ് രാജ്: അനാദികാലം മുതൽ സനാതനധർമ്മം വളർന്നു വികസിച്ച ഈ നാടിൻ്റെ പേര് ഭാരതമാണെന്നും നമ്മളെല്ലാവരും ഭാരതീയരാണെന്നും ആധ്യാത്മിക ഗുരു ശ്രീ എം. പ്രയാഗ് രാജിൽ മഹാ കുംഭമേളയോടനുബന്ധിച്ച് നടക്കുന്ന ജ്ഞാന കുംഭത്തിൽ “ഒരു രാഷ്ട്രം ഒരു പേര് ഭാരതം” എന്ന വിഷയത്തിൽ നടന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം എന്ന പേരിലൂടെ നമ്മുടെ അനാദിയായ സംസ്കാരത്തെയും പാരമ്പര്യത്തെയുമാണ് നാം അറിയുന്നത്. മറ്റൊരു പേരിലുടേയും നമ്മെ ആ സംസ്കാരത്തോടും പാരമ്പര്യത്തോടും ബന്ധിപ്പിക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് നമ്മുടെ എല്ലാ വ്യവഹാരത്തിലും ഭാരതം എന്ന പേരാണ് ഉപയോഗിക്കേണ്ടത് അദ്ദേഹം പറഞ്ഞു. ജ്ഞാനകുംഭമേളയിൽ സമ്മേളിച്ച പ്രതിനിധികളെ കൊണ്ട് അദ്ദേഹം പ്രതിജ്ഞയും ചെയ്യിപ്പിച്ചു.
സെമിനാറിൽ സ്വാമി ആനന്ദസ്വരൂപ സരസ്വതി, സ്വാധി ശിരോമണിഗിരിജി, വ്യവസായ പ്രമുഖൻ ഡോ.സുന്ദർലാൽ ശിക്ഷാസംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ സെക്രട്ടറി അതുൽ കൊഠാരി, ദേശീയ സംയോജകൻ എ.വിനോദ് , പ്രയാഗ് രാജ് IIITഡോക്ടർ മുകന്ദ് സുധാവനെ എന്നിവർ സംബന്ധിച്ചു.
ഭരണഘടനയിലെ ആമുഖത്തിൽ നിന്നും ഇന്ത്യ എന്ന പ്രയോഗം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ദേഗ വ്യാപകയി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് സമർപ്പിക്കാൻ മേളയിൽ പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു.
Discussion about this post