ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്ര തീര്‍ത്ഥട്രസ്റ്റ് നികുതിയിനത്തില്‍ അടച്ചത് 400 കോടി രൂപ. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കാണിത്. 2020 ഫെബ്രുവരി അഞ്ച് മുതല്‍ 2025 ഫെബ്രുവരി അഞ്ചുവരെ 400 കോടി രൂപ നികുതിയടച്ചതായി ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചു.
ചരക്ക് സേവന നികുതി ഇനത്തിലാണ് 270 കോടി രൂപ അടച്ചത്. മറ്റു നികുതിയിനങ്ങളിലായി 130 കോടി രൂപയും അടച്ചു. ക്ഷേത്രം യാഥാര്‍ത്ഥ്യമായതോടെ വന്‍തോതില്‍ തീര്‍ത്ഥാടകര്‍ അയോധ്യയിലേക്ക് ഒഴുകിയതോടെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനവും ഉയര്‍ന്നത്. അയോധ്യയിലും പരിസരങ്ങളിലും വന്ന വികസനവും തൊഴിലവസരങ്ങളും ശതകോടികളുടെ വരുമാനമാണ് യുപി സര്‍ക്കാരിന് നല്‍കിയത്. ഇതിന് പിന്നാലെയാണ് ക്ഷേത്രത്തില്‍ നിന്നുള്ള നികുതി വരുമാനവും ഉയര്‍ന്നത്.
Discussion about this post