തിരുവനന്തപുരം: സിന്ദൂരമെന്ന വികാരം ചെറുതല്ലെന്നും അത് ലോകരാഷ്‌ട്രങ്ങൾ മനസിലാക്കിയ ദിനങ്ങളാണ് കടന്നുപോയതെന്നും ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. പഹൽഗാമിലൂടെ ഭാരതത്തെ തളർത്താൻ നോക്കിയ ഭീകരർക്ക് തെറ്റ് പറ്റിയെന്നും ശശികല ടീച്ചർ പറഞ്ഞു. അഹല്യ സ്മൃതിവർഷം കടയ്‌ക്കാവൂർ ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അവർ.
“സിന്ദൂരം നിസാരമല്ല. അത് ലോകരാഷ്‌ട്രങ്ങൾ മനസിലാക്കിയ ദിനങ്ങളാണ് കടന്നുപോയത്. പഹൽഗാം ഭീകരാക്രമണത്തിലൂടെ ഭാരതത്തെ തളർത്താൻ നോക്കിയ ഭീകരർക്ക് തെറ്റുപറ്റി. ഭാരതത്തിന്റെ ശക്തി എന്താണെന്ന് ലോകത്തോട് വിളംബരം ചെയ്തു. കലിമ അറിയാമോ എന്ന് ചോദിച്ച്, അടിവസ്ത്രം അഴിച്ച് നോക്കി മുസ്ലിം അല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം പോയിന്റ് ബ്ലാങ്കിൽ തീർത്തപ്പോൾ മതേതരത്വത്തിന് നൊന്തു എന്നറിയില്ല. ഏതായാലും ഈ രാഷ്‌ട്രത്തിന് നൊന്തു. ഈ രാജ്യത്തിന്റെ മുഖമുദ്ര തന്നെയാണ് മതേതരത്വവും മതസഹിഷ്ണുതയും.
ക്ഷേത്രങ്ങളിൽ കടന്നുകൂടുന്ന ദുർനടപ്പുകൾ ഇല്ലായ്മ ചെയ്യാൻ സുദർശനചക്രം തീർക്കേണ്ട സമയം കഴിഞ്ഞു. മതത്തിന് അധീതമായി മനുഷ്യനെ കാണാൻ ലോകത്തെ പഠിപ്പിച്ച ധർമമാണ് സനാതന ധർമം. ക്ഷേത്രത്തിന് പുറത്ത് ഭക്തർ സുദർശനചക്രം തീർത്തുകൊണ്ട് സംരക്ഷണമൊരുക്കണമെന്നും” ശശികല ടീച്ചർ പറഞ്ഞു.
Discussion about this post