കോഴിക്കോട് : ദേശീയ വായന ദിനത്തോടനുബസിച്ച് ഭാരതീയ വിചാരകേന്ദ്രവും, വിശ്വസംവാദകേന്ദ്രവും സംയുക്തമായി വായനാദിനാചരണം നടത്തി. പരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത പ്രചാർപ്രമുഖ് ടി.സുധീഷ് വായനാദിന സന്ദേശം നൽകി. പുതിയ തലമുറയെ ഉൾകൊണ്ടുള്ള പുസ്തകങ്ങൾ ധാരാളം ഉണ്ടായാൽ മാത്രമെ യുവജനങ്ങളെ വായനയിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ സാധിക്കുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
അരവിന്ദഘോഷിൻ്റെ സഹോദരൻ രവീന്ദ്രകുമാർ ഘോഷിൻ്റെ പന്ത്രണ്ടു വർഷത്തെ ആൻഡമാൻ ജയിൽ ജീവിതത്തെപ്പറ്റിയുള്ള “Tale of my Exile” എന്ന പുസ്തകം ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷൻ പ്രൊഫ. കെ.പി സോമരാജൻ അവതരിപ്പിച്ചു. എ ശ്രീവത്സൻ ഇറാനെ അധികരിച്ചു കൊണ്ടുള്ള ഗ്രാഫിക് നോവലിൻ്റെ വായനാനുഭവം പങ്കിട്ടു. കോഴിക്കോട് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. എ.കെ അനുരാജ് ആശംസകൾ നൽകി. എ. അനിരുദ്ധൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ബാലഗോപാലൻ പായിച്ചേരി അദ്ധ്യക്ഷത വഹിച്ചു. പി. രാജേഷ് കൃതജ്ഞത രേഖപ്പെടുത്തി.
Discussion about this post