കല്ലിശ്ശേരി : ആർ.എസ്.എസ്. മുൻ ചെങ്ങന്നൂർ താലൂക്ക് സംഘചാലകിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പൗരാവലിയുടെ നേതൃത്വത്തിൽ സ്മൃതി സദസ് സംഘടിപ്പിച്ചു. കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമില്ലാതെ പ്രദേശത്തെ എല്ലാ പ്രമുഖ വ്യക്തികളും പരിപാടിയിൽ പങ്കെടുത്ത് ആദരമർപ്പിച്ചു.
മാധ്യമ പ്രവർത്തകൻ എസ്.ഡി. വേണുകുമാർ അധ്യക്ഷനായിരുന്നു.മുൻ കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഡി. വിജയകുമാർ , തിരുവൻ വണ്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. സജൻ , ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ , കേരളാ കോൺഗ്രസ് ( ജോസഫ് ) ഹൈപവ്വർകമ്മിറ്റിയംഗം ജൂണി കുതിരവട്ടം, മുൻ പഞ്ചായത്തംഗം കെ.ഒ. ഏബ്രഹാം , ആർ. എസ്. എസ്. മുൻ ജില്ലാ സംഘചാലക് പ്രൊഫ ബി ഗോപാലകൃഷ്ണൻ , ബി.ജെ.പി. ദ മേഖലാ പ്രസിഡൻ്റ് ബി. ‘ കൃഷ്ണകുമാർ ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു കുരുവിള ,മനു തെക്കേടത്ത്, എ.പി. ശ്രീധരൻ, സജി വർഗീസ്, ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ യൂണിറ്റ് പ്രസിഡൻ്റ് ഡോ. ദീപു ദിവാകർ, മേഖലാ പ്രസിഡൻ്റ് ഡോ. ഹരികുമാർ , സഞ്ജു സത്യൻ മുതിർന്ന പ്രചാരകൻ എ അനന്തകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു . എം.എ. കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
Discussion about this post