ചെങ്ങന്നുർ: ഇസ്ലാമിക ഭീകരവാദികൾക്ക് സുരക്ഷ കവചം ഒരുക്കുകയാണ് കേരളത്തിലെ കോൺഗ്രസ് – കമ്യൂണിസ്റ്റ് രാഷ്ട്രീയ ശക്തികൾ ചെയ്യുന്നതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാർ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം മുളക്കുഴ മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വിശാൽ സ്മൃതിദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു.ഭാരതത്തിൻ്റെ ഹിന്ദുത്വ വികാരം ശക്തിപ്പെടുന്നത്ചില രാഷ്ട്ര വിരുദ്ധശക്തികൾക്ക് സഹിക്കുന്നില്ല. രാഷ്ട്രത്തിൻ്റെ സ്പന്ദനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നവരെ അവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഭാരതീയ പാരമ്പര്യത്തേയും, ഗുരുമഹിമയേയും ഇവർ തകർക്കാൻ ശ്രമിക്കുന്നു. എന്നാൽ രാമായണം പോലുള്ള ഇതിഹാസങ്ങളെ ഇന്ന് സമൂഹം ഏറ്റെടുത്തു. ഭാരതീയ പാരമ്പര്യത്തെ തകർക്കാൻ ഇക്കൂട്ടർശ്രമിക്കുമ്പോൾ സനാതന ധർമ്മം ശക്തമായി മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതൊരും ആശയത്തിൻ്റെ പ്രചരണത്തിന് വേണ്ടിയാണോ വിശാലിനെ പേലുള്ള ബലിദാനികൾ ജീവൻ അർപ്പിച്ചത് ആദേശീയബോധത്തെ ഉയർത്തിപ്പിടിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post