നാഗ്പൂർ: രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ അർധവാർഷിക ബൈഠക്കിന് രേശിം ബാഗിലെ സ്മൃതി മന്ദിറിൽ തുടക്കമായി. പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി ഭദ്രദീപം തെളിയിച്ചു. 38 സംഘടനാ സംസ്ഥാനങ്ങളിൽ നിന്ന് 500 പ്രതിനിധികളാണ് ബൈഠക്കിൽ പങ്കെടുക്കുന്നത്.
ശാഖകളുടെയും സേവാകാര്യങ്ങളുടെയും എണ്ണത്തിൽ വർധനയുണ്ടായ നായി പ്രമുഖ് കാര്യവാഹിക സീതാ ഗായത്രി അന്നദാനം അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 1799 സ്ഥലങ്ങളിൽ വനിതകൾക്കായി സേവാ പ്രവർത്തനം നടക്കുന്നു. ആരോഗ്യം, സ്വാവലംബനം, സംസ്കാരം തുടങ്ങിയ മേഖലകളിൽ സേവാകേന്ദ്രങ്ങൾ ആരംഭിച്ചു. യാത്രകൾ ബുദ്ധിമുട്ടായ കേന്ദ്രങ്ങളിൽ വിദ്യാർത്ഥിനികൾക്കായി ഛാത്രാ വാസ് എന്ന പേരിൽ താമസ സംവിധാനമൊരുക്കിയിട്ടുണ്ട്.
രാജ്യത്ത് വിവിധ കേന്ദ്രങ്ങളിലായി 224 പരിശീലന ശിബിരങ്ങൾ സേവികാ സമിതി നടത്തി. 15273 പ്രവർത്തകർ ഈ വർഗുകളിൽ പങ്കെടുത്തു. ദേവി അഹല്യാ ബായ് ത്രിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 4392 സമ്മേളനങ്ങൾ നടത്തി. 151519 പേർ പരിപാടികളിൽ പങ്കെടുത്തു.ബൈഠക്ക് 20 ന് സമാപിക്കും.


Discussion about this post