പത്തനംതിട്ട: കേരള എന്‍ജിഒ സംഘ് 46-ാം സംസ്ഥാന സമ്മേളനം 7, 8, 9 തീയതികളില്‍ പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തിലെ ശബരി നഗറില്‍ നടക്കും. 7ന് രാവിലെ 10 മണിക്ക് നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗം ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.
8ന് രാവിലെ 10ന് മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍ അദ്ധ്യക്ഷനാകും. സ്വാഗതസംഘം ചെയര്‍മാനും പത്തനംതിട്ട മുന്‍ കളക്ടറുമായ ടി.ടി. ആന്റണി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ് സ്വാഗതം പറയും.
ഉച്ചക്ക് 12ന് സാംസ്‌കാരിക സമ്മേളനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാബുരാജ് അധ്യക്ഷനാകും. ഉച്ചക്ക് 2ന് അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍ പിള്ള ഉദ്ഘാടനം ചെയ്യും. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. മഹാദേവന്‍ വിഷയം അവതരിപ്പിക്കും.
വൈകിട്ട് 4ന് സമ്മേളന നഗരിയില്‍ നിന്നാരംഭിക്കുന്ന പ്രകടനം പത്തനംതിട്ട ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും. 5ന് നടക്കുന്ന പൊതുസമ്മേളനം ബിഎംഎസ് ദേശീയ സമിതി അംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍ അധ്യക്ഷനാകും.
7.30ന് കലാസന്ധ്യ. 9ന് രാവിലെ 8.30ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ആര്‍ആര്‍കെഎംഎസ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് പി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്യ പി. അധ്യക്ഷയാകും.
ഉച്ചക്ക് 12ന് സുഹൃദ് സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് അനിത രവീന്ദ്രന്‍ അധ്യക്ഷയാകും. വൈകിട്ട് 3.30ന് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത് പ്രഭാഷണം നടത്തും. സമ്മേളനത്തില്‍ 870 പ്രതിനിധികള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, ട്രഷറര്‍ സജീവന്‍ ചാത്തോത്ത്, സംസ്ഥാന വനിതാ വിഭാഗം കണ്‍വീനര്‍ പി.സി. സിന്ധു മോള്‍, ജില്ലാ പ്രസിഡന്റ് എന്‍.ജി. ഹരീന്ദ്രന്‍, ജില്ലാ സെക്രട്ടറി എം. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post