VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരളത്തിനു പുറത്തു നിന്ന് പിന്തുണയുമായി നൂറുകണക്കിന് അയ്യപ്പന്മാര്‍

VSK Desk by VSK Desk
23 September, 2025
in കേരളം
ShareTweetSendTelegram

പന്തളം: ശബരിമല രക്ഷണ സംഗമസംത്തിന് പൂര്‍ണ പിന്തുണയുമായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയത് രണ്ടായിരത്തിലേറെ അയ്യപ്പന്മാര്‍. തമിഴ്നാട്ടില്‍ നിന്നും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ 1300 പേരാണ് എത്തിയത്. മഹാരാഷ്‌ട്രയില്‍ നിന്നും 15 പേരും മധ്യപ്രദേശില്‍ നിന്ന് അഞ്ചു പേരും, കര്‍ണാടകയില്‍ നിന്ന് 20 പേരും, ആന്ധ്രയില്‍ നിന്ന് 35 പേരും ഒറീസയില്‍ നിന്ന് 17 പേരും ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് അഞ്ചു പേര്‍ വീതവും എത്തി. ഇവയ്‌ക്ക് പുറമേ ശ്രീലങ്കന്‍ മുന്‍ മന്ത്രി ഡോ. ഋഷിയുടെ സാന്നിധ്യവും ചടങ്ങിന് കൂടുതല്‍ മികവ് നല്‍കുന്നതായി.

ഗുരുസ്വാമിമാരുടെ ശരണഘോഷം, ഭക്തസഹസ്രങ്ങള്‍ ഏറ്റുവിളിച്ചതോടെ ഭക്തിസാന്ദ്രതയില്‍ ശബരിമല സംരക്ഷണ സംഗമത്തിന് തുടക്കം. വിശ്വാസം, വികസനം, സംരക്ഷണം എന്നീ വിഷയങ്ങളിലെ സെമിനാറുകളില്‍ നടന്നത് സമഗ്ര ചര്‍ച്ചകള്‍. ഉദ്ഘാടന സഭയ്‌ക്കു ശേഷമായിരുന്നു സെമിനാറുകള്‍.

ശബരിമലയുടെ വിശ്വാസം എന്നതായിരുന്നു ആദ്യ സെമിനാര്‍. ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പിള്ളി കൃഷ്ണന്‍നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ശബരിമല അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി സ്വാമി അയ്യപ്പദാസ്, ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. വിഎച്ച്പി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍ ആമുഖ പ്രഭാഷണം നടത്തി.

ശബരിമല വികസനം എന്ന രണ്ടാം സെമിനാറില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. ജി. രാമന്‍നായര്‍ വിഷയാവതരണം നടത്തി. അഖില കേരളധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യശാസ്ത്രജ്ഞന്‍ ഗുരുവായൂരപ്പന്‍, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ശബരിമല സംരക്ഷണം എന്ന മൂന്നാം സെമിനാറില്‍ കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ വിഷയാവതരണം നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു അധ്യക്ഷത വഹിച്ചു. അയ്യപ്പ സേവാസമാജം ജോ.ജനറല്‍ സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളി ആമുഖ പ്രഭാഷണം നടത്തി.

സെമിനാറിന് എത്തിയത് ശ്രേഷ്ഠസദസ്

ശബരിമല സംരക്ഷണ സംഗമങ്ങളുടെ ഭാഗമായി നടന്ന സെമിനാറില്‍ കണ്ടത് പ്രൗഢവും ശ്രേഷ്ഠവുമായ ഭക്തസദസ്. സംന്യാസി ശ്രേഷ്ഠര്‍, സാമുദായിക സംഘടനാനേതാക്കള്‍, പൗരപ്രമുഖര്‍, വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ തുടങ്ങി സാധാരണ ഭക്തര്‍ വരെ വലിയ പങ്കാളിത്തമാണ് പന്തളത്ത് വിശ്വാസ സംരക്ഷണത്തിനെത്തിയത്.

സംഗമത്തിന്റെ ദീപപ്രോജ്വലനം ശബരിമല തന്ത്രി കണ്ഠര് മോഹനര്, മകന്‍ മഹേഷ് മോഹനര് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം ശബരിമല കര്‍മ സമിതി ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ച യോഗം മഠാധിപതി സ്വാമി പ്രഞ്ജാനാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്തു. വി.കെ. വിശ്വനാഥന്‍ ആമുഖ പ്രഭാഷണം നടത്തി.

ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ ദര്‍ശനരേഖ അവതരിപ്പിച്ചു. മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്‌സ്വരൂപാനന്ദ സരസ്വതി, പന്തളം കൊട്ടാരം പ്രതിനിധി പി.എം. നാരായണവര്‍മ, അക്കീരമണ്‍ കാളിദാസ ഭട്ടതിരി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ വത്സന്‍ തില്ലങ്കേരി, ജനറല്‍ കണ്‍വീനര്‍ അഡ്വ. അനില്‍ വിളയില്‍, ചെങ്കോട്ടുകോണം ആശ്രമഠാധിപതി ശക്തി ശാന്താനന്ദ മഹര്‍ഷി, ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബിജു തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറുകളുടെ സമാപനസഭയില്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.

വിശ്വബ്രഹ്‌മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി, സ്വാമി ആനന്ദ ചൈതന്യ, സ്വാമിനി ശിവപ്രിയാനന്ദ സരസ്വതി, സ്വാമിനി വിഷ്ണു പ്രിയാനന്ദ സരസ്വതി, സ്വാമിനി രമാദേവിയമ്മ, സ്വാമി യോഗാനന്ദപുരി, സ്വാമി ബോധേന്ദ്രതീര്‍ത്ഥ, സ്വാമി ശിവബോധാനന്ദ, സ്വാമി സുന്ദരേശാനന്ദ, സ്വാമി പൂജാനന്ദപുരി, സ്വാമി കൈലാസാനന്ദ സരസ്വതി, സ്വാമി രാജേന്ദ്രാനന്ദ സരസ്വതി, സ്വാമി ശിവാനന്ദ സരസ്വതി, സ്വാമി സായീശ്വരാനന്ദ സരസ്വതി, സ്വാമി ശശിധരാനന്ദ സരസ്വതി, സ്വാമി മണികണ്ഠാനന്ദ സരസ്വതി, സ്വാമി ശിവപ്രഭാകര സരസ്വതി, സ്വാമി വിശ്വാനന്ദ സരസ്വതി, സ്വാമി ശങ്കര സുന്ദരാനന്ദ സരസ്വതി, സ്വാമി മുരുക ചൈതന്യ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ധര്‍മ്മസന്ദേശയാത്രയ്‌ക്ക് ആയിരങ്ങളുടെ വരവേല്‍പ്പ്

ശബരിമലയില്‍ ദേവഹിതം ആരായണം: വിഎച്ച്പി

പി.ഇ.ബി. മേനോന് നിത്യവിശ്രാന്തി

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫിന്റെ ഇപ്പോഴത്തെ നീക്കം ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രം: ഹൈക്കോടതി

‘തപസ്യ’ സംസ്ഥാന പഠന ശിബിരം മാടായിപ്പാറയില്‍..

ധര്‍മസന്ദേശയാത്രയ്‌ക്ക് പഴശ്ശിയുടെ മണ്ണില്‍ വീരോചിത വരവേല്‍പ്പ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസന്ദേശയാത്രയ്‌ക്ക് ആയിരങ്ങളുടെ വരവേല്‍പ്പ്

ശബരിമലയില്‍ ദേവഹിതം ആരായണം: വിഎച്ച്പി

പി.ഇ.ബി. മേനോന് നിത്യവിശ്രാന്തി

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫിന്റെ ഇപ്പോഴത്തെ നീക്കം ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രം: ഹൈക്കോടതി

‘തപസ്യ’ സംസ്ഥാന പഠന ശിബിരം മാടായിപ്പാറയില്‍..

ധര്‍മസന്ദേശയാത്രയ്‌ക്ക് പഴശ്ശിയുടെ മണ്ണില്‍ വീരോചിത വരവേല്‍പ്പ്

പി.ഇ.ബി. മേനോൻ സാറിൻ്റെ ദേഹവിയോഗത്തിൽ സക്ഷമ കേരളം അനുശോചിച്ചു

മേനോൻ സാർ ഗുരുസ്ഥാനീയൻ: മോഹൻലാൽ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies