VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

സംഘ ശതാബ്ദി: ഉറച്ച ലക്ഷ്യബോധത്തോടെ മുന്നോട്ട്

ജെ. നന്ദകുമാര്‍ by ജെ. നന്ദകുമാര്‍
3 October, 2025
in ലേഖനങ്ങള്‍, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

നൂറു വര്‍ഷം മുന്‍പ് നാഗപൂരിലെ മോഹിതേവാഡെയിലെ ഒരു സാധാരണ വീടിന്റെ മച്ചില്‍ ഒരുമിച്ചു കൂടിയ പതിനേഴ് യുവാക്കളുടെ മുമ്പാകെ ഡോ. കേശവബലിറാം ഹെഡ്‌ഗേവാര്‍ പറഞ്ഞു, ‘ഇന്ന് സംഘം ആരംഭിക്കുകയാണ്.’ അതായിരുന്നു രാഷ്ട്രീയ സ്വയംസേവക സംഘമെന്ന ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസേവാ സംഘടനയുടെ തുടക്കം. അതിന് ചില സവിശേഷതകളുണ്ടായിരുന്നു. സാധാരണ സഘടനകളില്‍ നിന്ന് സംഘത്തെ വേറിട്ടു നിര്‍ത്തുന്ന പ്രത്യേകതകളില്‍ ചിലത് ഈ തുടക്കത്തിലും കാണാം. പ്രചാരണ കോലാഹലങ്ങളില്ലാതെ, സ്വന്തമായി ഒരു ഓഫീസില്ലാതെ, അംഗത്വഫീസോ, എഴുതപ്പെട്ട ഭരണഘടനയോ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളോ ഇല്ലാതെ, എന്തിന് ആരംഭിച്ച സംഘടനയ്ക്ക് ഒരു പേരു പോലുമോ ഇല്ലാതെ ആണ് സംഘം അതിന്റെ യാത്ര ആരംഭിച്ചത്.
വിജയദശമിയുടെ പവിത്ര മുഹൂര്‍ത്തത്തില്‍ സംഘം തുടങ്ങുകയാണ് എന്ന പ്രഖ്യാപനത്തിന് പിന്നിലെ സനാതനമായ സത്യത്തിന്റെ അപാരമായ ശക്തി അവിടെ കൂടിയ യുവാക്കളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചു. അവര്‍ രാഷ്ട്രീയ സ്വയംസേവക സംഘമായി രൂപപ്പെട്ടു. രാഷ്ട്രത്തിന്റെ സ്വരസവും ഗന്ധവുമുള്ള മഹാപ്രസ്ഥാനമായി ഇന്ന് അത് വളര്‍ന്നു. മഹാകവി അക്കിത്തം ഒരിയ്ക്കല്‍ സംഘത്തെ ഇങ്ങനെ നിര്‍വ്വചിച്ചു, ”സംഘം പരക്കെ അറിയപ്പെടുന്നത് ആര്‍.എസ്.എസ്. എന്നാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചുരുക്കപ്പേരാണത്. സംഘത്തിന്റെ പ്രവര്‍ത്തനത്തെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ എനിക്കതിനെ മറ്റൊരു ചുരുക്കപേരിട്ടു വിളിക്കാനാണ് താത്പര്യം. ‘സ്വരസം’ എന്നാണ് ആ ചുരുക്കപ്പേര്. അതിനായി സംഘടനയുടെ പേരിലെ പദങ്ങളുടെ ക്രമം ഞാന്‍ അല്‍പം മാറ്റുകയാണ്. ‘സ്വയംസേവക രാഷ്ട്രീയ സംഘം’ എന്ന് പുനഃക്രമീകരിച്ചാല്‍ ഓരോ വാക്കിന്റെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ന്ന് ‘സ്വരസം’ എന്ന് കിട്ടും. അതെ, അതാണ് സംഘം. രാഷ്ട്രത്തിന്റെ സ്വരസമാണ്’ അഥവാ സ്വത്വമാണ് സംഘം.

രാഷ്ട്രത്തിന്റെ തനിമയിലൂന്നിയാണ് സംഘം ഉരുത്തിരിഞ്ഞത്. സ്ഥാപിതമായത് എന്നതിനേക്കാള്‍ യുക്തമായ പ്രയോഗം ഉരുത്തിരിയലാണ്. അല്ലെങ്കില്‍ സ്വാഭാവികമായ പരിണതി എന്നതാണ് യോഗ്യമായ വിശേഷണം. മറ്റൊരു മഹാത്മാവ് സംഘസംബന്ധിയായി നല്‍കിയ നിര്‍വ്വചനം കൂടി ഇവിടെ സ്മര്‍ത്തവ്യമാണ്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണമേഖലയില്‍ സംഘ പ്രവര്‍ത്തനം തുടങ്ങാന്‍ എത്തിയ ദാദാറാവു പരമാര്‍ത്ഥിനോട് ചെന്നൈയിലെ ഒരു പരിപാടിക്കിടെ ഒരാള്‍ സംഘത്തെ ഒരു വാചകത്തില്‍ നിര്‍വചിക്കാമോ എന്ന് ചോദിച്ചു. മറുപടിയായി അദ്ദേഹം പൊടുന്നനവേ പറഞ്ഞതിങ്ങനെ; ‘RSS is an evolution of the life mission of the Hindu Nation-.’ (ആര്‍എസ്എസ് എന്നാല്‍ ഈ ഹിന്ദുരാഷ്ട്രത്തിന്റെ ജീവിത ദൗത്യത്തിന് സംഭവിച്ച ജൈവപരിണാമമാണ്). ത്രികാല ദര്‍ശികളായ ഈ രണ്ട് ഋഷിമാരുടെ വാക്കുകളില്‍ സംഘത്തിന്റെ വൈചാരിക അടിസ്ഥാനവും സൂക്ഷ്മമായ പ്രവര്‍ത്തനവും കൃത്യമായ ലക്ഷ്യവും തെളിഞ്ഞു നില്‍ക്കുന്നു.

രാഷ്ട്രത്തെ പരമമായ വൈഭവപദത്തിലേക്ക് എത്തിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. അതിന് പരമ പ്രധാനമായി വേണ്ടത് സമൂഹത്തെ രാഷ്ട്രത്തനിമയില്‍ ഉറപ്പിച്ചു നിര്‍ത്തുകയാണ്. ദേശീയജനതയെ സംഘടിപ്പിച്ച് ഒരു മഹാശക്തിയായി മാറ്റുന്നതിന്റെ ആദ്യപടി അവരില്‍ സ്വത്വബോധം ഉണര്‍ത്തുകയാണ്. അപ്പോള്‍ ആ സംഘടിത സമൂഹത്തിന് രാഷ്ട്രത്തിന്റെ ധര്‍മ്മത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കാനുള്ള വിജയശാലിനിയായ ശക്തി കൈവരും. അതുകൊണ്ടാണ് ‘സമൂഹത്തിനുള്ളിലെ സംഘടനയല്ല, സമൂഹത്തിന്റെ സംഘടനയാണ്’ സൃഷ്ടിക്കേണ്ടതെന്ന് സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാര്‍ പറഞ്ഞിരുന്നത്.

സമൂഹത്തിന്റെ സംഘടനയെന്നാല്‍ സമൂഹവും സംഘവും സമകേന്ദ്രിതവും സമവ്യാപ്തവും ആവുകയെന്നാണര്‍ത്ഥം. ഇവിടെ സംഘം മുന്നോട്ടുവയ്ക്കുന്ന ആശയം അങ്ങേയറ്റം മൗലികമായ ഒന്നാണ്. അത് ഭാരതീയ രാഷ്ട്രസങ്കല്പവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യാധാരിതമായ പാശ്ചാത്യ രാഷ്ട്രസങ്കല്പത്തില്‍ നിന്ന് അത് വേറിട്ടുനില്‍ക്കുന്നു. അവിടെ ഭരണകൂടമോ ഭരണതന്ത്രമോ അല്ല രാഷ്ട്രസൃഷ്ടിക്ക് നിദാനം. രാഷ്ട്രം സാംസ്‌കാരികമോ ആധ്യാത്മികമോ ആയ ഒരു ജീവമാനസത്തയാണ്. ഭരണകൂടം എന്നത് രാഷ്ട്രകാര്യ നിര്‍വ്വഹണാര്‍ത്ഥം ഉടലെടുക്കുന്ന അനേകം അവയവങ്ങളിലൊന്ന് മാത്രമാണ്. ഇതായിരുന്നു അനാദികാലം മുതലെ ഉള്ള ഭാരതത്തിന്റെ പാരമ്പര്യം.

ഇടക്കാലത്ത് നാം നേരിടേണ്ടി വന്ന തുടര്‍ച്ചയായ വൈദേശിക ആക്രമണങ്ങളുടെയും പിന്നീട് ദീര്‍ഘകാലം തുടര്‍ന്ന കോളനിവല്‍ക്കരണത്തിന്റെയും ഫലമായി നമ്മുടെ സ്വത്വബോധം ദുര്‍ബ്ബലമാവുകയും സാമൂഹിക ശക്തി കേന്ദ്രങ്ങള്‍ ശിഥിലമാവുകയും ചെയ്തു. സ്വതഃസിദ്ധമായ ആത്മപ്രകാശം കൊണ്ട് പ്രപഞ്ചത്തിന് മുഴുവന്‍ വെളിച്ചം നല്‍കിയിരുന്ന രാഷ്ട്രം അങ്ങനെ ക്ഷീണിതമായി.
സംഘപ്രവര്‍ത്തനത്തെ അനിവാര്യമാക്കിത്തീര്‍ത്ത ചരിത്രപരമായ സാഹചര്യമിതാണ്.

സംഘം രാഷ്ട്രത്തിന്റെ സ്വത്വം അഥവാ ഹൈന്ദവത്തനിമയെ ജനജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പുനഃസ്ഥാപനം നടത്തുന്നു. അടുത്ത പടിയായി ജനങ്ങളില്‍ സംഘടിത ഭാവം വളര്‍ത്തുകയും ഓരോ ഗ്രാമത്തിലും അവരെ ഒരുമിച്ചു കൂട്ടി ശാരീരിക-മാനസിക-ബൗദ്ധിക പരിശീലനത്തിലൂടെ സംസ്‌കാരസമ്പന്നരായ ദേശഭക്തരെ വളര്‍ത്തുകയും ചെയ്യുന്നു. അതാണ് ശാഖ എന്നറിയപ്പെടുന്ന സംഘത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനം. സംഘമെന്നാല്‍ ശാഖയും അവിടെ നടക്കുന്ന വ്യക്തിനിര്‍മ്മാണവുമാണെന്ന് പറയാം.
ഇവിടെ നിന്നാണ് സംഘപ്രവര്‍ത്തനത്തിന്റെ സുപ്രധാനമായ അടുത്ത പടവിലേക്ക് പ്രവേശിക്കുന്നത്. ഭരണകൂടാധിഷ്ഠിതമായല്ല രാഷ്ട്രം സൃഷ്ടിക്കപ്പെട്ടതെന്ന് നേരത്തെ പറഞ്ഞുവല്ലോ. സമൂഹത്തിന്റെ അകത്തുള്ള കാര്യകലാപങ്ങളില്‍ ഭരണകൂടം വഹിച്ചിരുന്ന പങ്ക് തുലോം ചെറുതാണ്. പാശ്ചാത്യര്‍ വളര്‍ത്തിയെടുത്ത രാഷ്ട്രീയ കേന്ദ്രീകരണം കൊണ്ട് ഭൂരിപക്ഷം ജനങ്ങള്‍ക്കും അത് മനസ്സിലാക്കാന്‍ അല്പം വിഷമമാണ്. സംഘത്തിന്റെ പൂര്‍ണ്ണമായ വിശ്വാസം സമൂഹം അതാതിടങ്ങളില്‍ വികസിപ്പിക്കുന്ന സാമൂഹ്യ സംഘടനകളും സ്ഥാപനങ്ങളുമാണ് ജനങ്ങളുടെ ആവശ്യങ്ങളെ ഏറ്റെടുത്ത് നടപ്പാക്കി കൊടുക്കുന്നത്. കുടുംബ വ്യവസ്ഥ, പഞ്ചായത്ത്, ജലസംഭരണം, വിതരണം, ഗ്രാമീണ ഗുരുകുലങ്ങളും വിദ്യാലയങ്ങളും, കൃഷി, കൃഷിയാധാരിത വ്യവസായം, വിപണിയും വിതരണവും വികേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയും വയോജന സംരക്ഷണവും, അന്നദാന കേന്ദ്രങ്ങള്‍, വൈദ്യം തുടങ്ങി മനുഷ്യ ജീവിതത്തിന്റെ മിക്കവാറും എല്ലാ ജീവമാനമേഖലകളെയും വേണ്ടുംവണ്ണം നോക്കിനടത്തി പരിപാലിക്കുവാനുള്ള സംവിധാനം താഴെത്തട്ടില്‍ ആദികാലം മുതലെ നിര്‍ബാധം നടന്നുപോന്നു. വ്യത്യസ്ത മേഖലകളിലെ ഈ സ്ഥാപനങ്ങളെയും സംഘടനകളേയും ശരിയാംവണ്ണം നയിക്കാന്‍ പ്രബുദ്ധരും നിസ്വാര്‍ത്ഥരുമായ മഹത്തുക്കള്‍ ഉണ്ടാവണം. അപ്പോള്‍ മാത്രമെ പ്രതീക്ഷിക്കും വിധത്തില്‍ അവ സഫലമായി പ്രവര്‍ത്തിക്കുകയുള്ളൂ. നിരങ്കുശവും സര്‍വ്വാതിശായിയുമായ അധികാരം ഭരണകൂടത്തെ ഏല്‍പ്പിക്കുന്നത് ഭാരതീയ പദ്ധതിയല്ല. അത് സമഗ്രാധിപത്യത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാവും. ലോകചരിത്രം പഠിപ്പിക്കുന്നത് ഈ സത്യമാണ്.

ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു ശരാശരി വ്യക്തിയുടെ ആവശ്യങ്ങളുടെ 80% വും നിര്‍വ്വഹിക്കുന്നത് അയാളുടെ കുടുംബമോ മറ്റ് സര്‍ക്കാരേതര സാമൂഹ്യ സ്ഥാപനങ്ങളോ ആണെന്നതാണ് വാസ്തവം. സര്‍ക്കാരിനേ നിറവേറ്റാനാവൂ എന്ന കാര്യങ്ങള്‍ 20% മാത്രമാണ്. അത്തരമൊരു സാഹചര്യത്തില്‍ 100% ജോലിയും സര്‍ക്കാര്‍ ചെയ്യണമെന്ന് ശഠിക്കുന്നത് അശാസ്ത്രീയവും അനാരോഗ്യകരവും ആപല്‍ക്കരവുമാണെന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. ഇത് തിരിച്ചറിയാതിരുന്നാല്‍ ഭയാനകമായ സാമ്പത്തികത്തകര്‍ച്ചയെ രാഷ്ട്രം അഭിമുഖീകരിക്കേണ്ടിവരും.
ഓരോ പ്രദേശത്തേയും മണ്ണും വായുവും ജലവും കാലാവസ്ഥയും പരിഗണിച്ചുവേണം വിത്തും വളവും കൃഷിരീതിയും നിശ്ചയിക്കേണ്ടതെന്ന നമ്മുടെ തനത് സമ്പ്രദായം ഉപേക്ഷിച്ച് അന്തകവിത്തുകളുടെയും രാസ ‘വിഷ’ വളങ്ങളുടേയും പ്രായോഗികമല്ലാത്ത കേന്ദ്രീകൃത കൃഷിരീതികള്‍ അനുവര്‍ത്തിക്കുന്നത് മണ്ണിനും മനുഷ്യനും രോഗം പിടിപെടുന്നതിന് കാരണമാകുന്നു.
വിദ്യാഭ്യാസ മേഖലയിലും സംഭവിക്കുന്നത് ഇതേ വിപത്താണ്. മൗലികമായ ഭാരതീയ വിദ്യാഭ്യാസ ദര്‍ശനം തന്നെ മാറ്റി എഴുതപ്പെട്ടു. ശാരീരികവും മാനസികവും ബൗദ്ധികവുമായ തലങ്ങളെയും കടന്ന് ആത്യന്തികമായ ബോധതലത്തെ സ്പര്‍ശിക്കും വിധത്തിലുള്ള വിദ്യാഭ്യാസമാണ് ഭാരതത്തിന് വേണ്ടത്. അതാണ് സമഗ്രമായ വിദ്യാഭ്യാസം. ഇതിനായിരുന്നു നാം ഊന്നല്‍ നല്‍കിയിരുന്നത്. അതുകൊണ്ടാണ് ”സാ വിദ്യാ യാ വിമുക്തയേ” എന്നതാണ് ഭാരതീയ വിദ്യാദര്‍ശനമെന്ന് ഇവിടുത്തെ ഋഷീശ്വരന്മാര്‍ പറഞ്ഞിട്ടുള്ളത്. അതിനുള്ള ശിക്ഷണമാണ് ചെറുപ്പത്തിലെ തന്നെ ഗുരുകുലങ്ങളില്‍ നടന്നിരുന്നത്. അങ്ങനെ പാകപ്പെടുന്ന മനസ്സിലും ബുദ്ധിയിലും കൂടിയേ പരമമായ മുക്തിയിലേക്ക് പ്രവേശിക്കാനാവൂ. മഹത്തരമായ ഈ ബോധനവിധിയെ കുറിച്ച് ഉള്ള സൂചനകള്‍ വിദ്യാഭ്യാസ കമ്മീഷനുകള്‍ ഒക്കെ പറഞ്ഞിട്ടുണ്ടെങ്കിലും 2020 ലെ ദേശീയ വിദ്യാഭ്യാസ നയമാണ് അതാദ്യമായി നടപ്പിലാക്കാനുള്ള പ്രായോഗിക പദ്ധതി കൂടി കൃത്യമായി പറഞ്ഞുവച്ചിട്ടുള്ളത്.
ഇവ കേവലം ചില ഉദാഹരണങ്ങളാണ്.

ശാഖകളുടെ പര്യാപ്തമായ വ്യാപനത്തിന്റെ ആദ്യ ഘട്ടം, അതായത് ഏകദേശം രണ്ടര പതിറ്റാണ്ടാവുന്നതോടെ മനുഷ്യ ജീവിത സ്പര്‍ശമുള്ള ഓരോരോ മേഖലയിലും സ്വയംസേവകര്‍ കടന്നുചെന്ന് സംഘടനകളോ സ്ഥാപനങ്ങളോ തുടങ്ങിയത് മുന്‍ ചൊന്ന കാരണം കൊണ്ടാണ്. ആദ്യം ശാഖകളിലൂടെ വ്യക്തിനിര്‍മ്മാണം, രണ്ടാമതായി യോഗ്യതയുളള പ്രബുദ്ധരായ സ്വയംസേവകര്‍ തങ്ങളുടെ രുചിക്കൊത്ത മേഖലയില്‍ ഭാരതീയദര്‍ശനത്തിന് അനുസൃതമായ സംഘടനകള്‍ ആരംഭിച്ചു. വിദ്യാഭ്യാസ, രാഷ്ട്രീയ, തൊഴില്‍ ധാര്‍മ്മിക മേഖലകളില്‍ വിവിധക്ഷേത്ര സംഘടനകളിലൂടെ സംഭവിച്ച വ്യവസ്ഥ പരിവര്‍ത്തനമാണ് ഈ രണ്ടാം ഘട്ടം.
ഏറ്റവും നിര്‍ണ്ണായകമായ സമഗ്ര സാമൂഹ്യ പരിവര്‍ത്തനം എന്ന മൂന്നാം ഘട്ടത്തിലേക്കാണിപ്പോള്‍ സംഘം കടന്നിരിക്കുന്നത്. ജനങ്ങളുടെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള (ഐഹികവും പാരത്രികവുമായ) ആവശ്യപൂര്‍ത്തിക്ക് അനുഗുണമാംവണ്ണം സാമൂഹ്യവ്യവസ്ഥകളെ പരിഷ്‌കരിക്കുക, എന്നതാണ് ആ ഘട്ടം.
ശതാബ്ദിയുമായി ബന്ധപ്പെട്ട് സമൂഹത്തിന് മുമ്പാകെ സംഘം മുന്നോട്ട് വയ്ക്കുന്ന പഞ്ചപരിവര്‍ത്തനം സമൂലമായ സാമൂഹ്യപരിവര്‍ത്തനത്തിന്റെ നാന്ദിയാണ്. ആദ്യം ഓരോ കുടുംബവും മൂല്യാധിഷ്ഠിതമായ കൂട്ടായ്മയുടെയും വിദ്യാഭ്യാസത്തിന്റെയും പാരസ്പര്യത്തിന്റെയും സഹകരണബോധത്തിന്റെയും പാഠശാലകളാവുക. കുടുംബങ്ങള്‍ പരിപൂര്‍ണ്ണമായും നൈതികതയുടെ കേന്ദ്രമായാല്‍ രാഷ്ട്രം നേരിടുന്ന പ്രശ്‌നങ്ങളുടെ പകുതിയും പരിഹൃതമാവും. രണ്ടാമത്തെ ബിന്ദു ഭിന്നിപ്പിക്കുന്ന വിചാര വികാര വിക്ഷോഭങ്ങളില്‍ നിന്ന് അകന്ന് ജാതിയുടെയും വര്‍ഗത്തിന്റെയും വിഘടനചിന്തകളില്‍ നിന്നും മുക്തമായി സമരസതാ സമ്പന്നമായ സാമൂഹ്യസൃഷ്ടി എന്ന ലക്ഷ്യത്തിലേക്ക് എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുക. മൂന്നാമത്തെ പടി പരിസ്ഥിതി സംരക്ഷണമാണ്. വരും തലമുറയില്‍ നിന്ന് കടംകൊണ്ട പ്രകൃതിയും വിഭവങ്ങളെയും പലിശ സഹിതം അവര്‍ക്കു തന്നെ മടക്കികൊടുക്കാന്‍ നാം ബാദ്ധ്യസ്ഥരാണെന്ന ബോധ്യം എല്ലാവരിലും വളര്‍ത്തണം. മരം വച്ചുപിടിപ്പിക്കുക, ജലം സംരക്ഷിക്കുക, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം ചെയ്യുക എന്ന സരളമായ കാര്യങ്ങളെങ്കിലും പ്രാഥമികമായി ചെയ്യാന്‍ ഓരോ പൗരനും ബാദ്ധ്യസ്ഥനാണ്. നാലാമത്തെ ചുവട് സ്വബോധത്തെ സര്‍വ്വമേഖലകളിലും പ്രാവര്‍ത്തികമാക്കാന്‍ സ്വധര്‍മ്മത്തില്‍ ഊന്നി ഓരോ വ്യക്തിയും മുന്നിട്ടിറങ്ങുക – സ്വദേശി നിഷ്ഠയെ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യം കൂടുതല്‍ കൂടുതല്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങള്‍ ഈ തത്വത്തിന്റെ പ്രസക്തി കൂടുതല്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അഞ്ചാം സോപാനം ഉത്തരവാദിത്ത ബോധമുള്ള പൗരനായി നാം ഓരോരുത്തരും ഉയരേണ്ടതിന്റെ അനിവാര്യതയെ കുറിച്ചുളള ബോധവല്‍ക്കരണ യജ്ഞമാണ്. പവിത്രമായ ഭരണഘടനയെ സര്‍വ്വാത്മനാ പിന്‍പറ്റുക, ട്രാഫിക് നിയമം മുതല്‍ കരം തീരുവ വരെയുള്ള രാജ്യത്തിന്റെ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുക, ഓരോ കാര്യത്തിലും ആത്മാനുശാസനം ശീലിക്കുക തുടങ്ങിയവയാണത്. ഇത്തരം പൗരന്മാരാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്. ശതാബ്ദി ഇങ്ങനെ ആണ് സംഘം ആചരിക്കുന്നത്.

ജൂബിലികളും പിറന്നാളുകളും സംഘം ആഘോഷിക്കുകയല്ല കര്‍ക്കശമായ ഉള്‍നോട്ടത്തിന്റെ അവസരങ്ങളാക്കുകയാണ് ചെയ്യാറ്. ഓരോ വര്‍ഷവും കടന്നുപോകുമ്പോള്‍ ഒരു സ്വയംസേവകനും ചിന്തിക്കുന്നത് ലക്ഷ്യപൂര്‍ത്തിക്കായുള്ള പ്രയാണത്തില്‍ ഒരു വര്‍ഷം കൂടി പൊയ്‌പോയിരിക്കുന്നു. കൂടുതല്‍ ശക്തിയോടെ, വര്‍ദ്ധിച്ച സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചു മുന്നേറുമെന്ന പ്രതിജ്ഞപുതുക്കുന്ന സന്ദര്‍ഭമാണ് അവന് ഓരോ വാര്‍ഷികവും.
നൂറാം വര്‍ഷത്തേയും സംഘം കാണുന്നത് അങ്ങനെ തന്നെയാണ്. സംഘടനാ വ്യാപനം, എണ്ണത്തോടൊപ്പം ഗുണത്തിന്റെ വര്‍ദ്ധനവ്, സാമൂഹിക ശാക്തീകരണം, വ്യവസ്ഥാപരിവര്‍ത്തനം, സമാജപരിവര്‍ത്തനം തുടങ്ങിയ മുക്തിസോപാനങ്ങളൊന്നൊന്നായി കടന്ന് രാഷ്ട്രത്തിന്റെ പരമവൈഭവപ്രാപ്തിയിലേക്ക് എത്തുക. അതുവഴി ഹിന്ദുസ്ഥാനത്തിന്റെ ജീവിത ദൗത്യമായ വിശ്വത്തെ മുഴുവന്‍ ശ്രേഷ്ഠമാക്കുക (കൃണ്വന്തോ വിശ്വമാര്യം) എന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ രാഷ്ട്രത്തെ സജ്ജമാക്കുക. ഇതാണ് നൂറിലെത്തി നില്‍ക്കുന്ന സംഘത്തിന്റെ ലക്ഷ്യം.

(രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ കാര്യകാരി അംഗവും
പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകനുമാണ് ലേഖകന്‍)

ShareTweetSendShareShare

Latest from this Category

ആര്‍എസ്എസ് ശതാബ്ദി കാര്യക്രമങ്ങള്‍ക്ക് തുടക്കം; കലാപങ്ങളിലൂടെയല്ല, മാറ്റം ജനാധിപത്യമാര്‍ഗങ്ങളിലൂടെ: സര്‍സംഘചാലക്

ഗുരു തേഗ് ബഹാദൂര്‍, ഗാന്ധിജി, ശാസ്ത്രി: ആദര്‍ശത്തിന്റെ ഉത്തുംഗ മാതൃകകള്‍

വരൂ പുതിയ ചക്രവാളങ്ങളിലേക്ക്..

ഭേദചിന്തയില്ലായ്‌മ സംഘത്തിന്റെ കരുത്ത്: പി ടി ഉഷ

രാഷ്‌ട്രസേവനമാണ് ആര്‍എസ്എസിന്റെ ഡിഎന്‍എ: ഡോ. എം. അബ്ദുള്‍ സലാം

ആര്‍എസ്എസ് ജനാധിപത്യത്തിന്റെ നിലനില്പിനായി നിലകൊള്ളുന്ന സംഘടന: റിട്ട. ജസ്റ്റിസ് കെ. ടി. തോമസ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘ ശതാബ്ദി: ഉറച്ച ലക്ഷ്യബോധത്തോടെ മുന്നോട്ട്

ആർഎസ്എസിന്റെ അച്ചടക്കമാണ് എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളത് : പ്രൊഫ. ജോസഫ് ടിറ്റോ നേര്യംപറമ്പിൽ

ആർഎസ്എസിന്റെ നൂറാം വാർഷികം മണലിൽ മനോഹരമായി ആഘോഷിച്ച് സുദർശൻ പട്നായിക്

രാമരാജ്യം തന്നെ ഹിന്ദുരാഷ്ട്രം: സര്‍കാര്യവാഹ്

രാഷ്ട്രധര്‍മ്മമാണ് ശാശ്വത ധര്‍മ്മം: ദത്താത്രേയ ഹൊസബാളെ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം: ഹിന്ദു ഐക്യവേദി

എഴുത്തച്ഛൻ മണ്ഡപത്തിൽ വിദ്യാരംഭ ചടങ്ങ് നടന്നു

സംഘത്തിൻ്റേത് സേവനത്തിൻ്റെയും സമർപ്പണത്തിൻ്റെയും യാത്ര : ദലായ് ലാമ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies