കൊച്ചി: കേരളത്തിൽ ഇടക്കാലത്ത് നിലനിന്നിരുന്ന അനാചാരങ്ങളെ നിർമാർജനം ചെയ്ത് നവീനമായ ഒരു കേരള സൃഷ്ടിയ്ക്ക് നേത്യത്വം നൽകിയത് കേരളത്തിലെ സന്യാസികളായ സാമൂഹ്യപരിഷ്‌കർത്താക്കളാണ്. എന്ന് മാർഗ്ഗദർശകമണ്ഡൽ കേരള (സന്യാസി സമൂഹം)ആ പാരമ്പര്യത്തെ പിൻതുടർന്നുകൊണ്ട് ഇന്ന് സാമൂഹ്യ മേഖലയിൽ വന്ന മൂല്യച്യുതികളെ പരിഹരിക്കുന്നതിന് കേരളത്തിലെ എല്ലാ പരമ്പരകളിലേയും സന്യസിശ്രേഷ്ഠർ മുന്നോട്ട് വന്നിരിക്കുയാണ്.
സംസ്ക്കാരം, സമ്പത്ത്, സംഘടന, സന്താനം ഈ നാലു സകാരങ്ങളുടേയും വർധനകൊണ്ട് ഹിന്ദു സമാജം ലോകത്തിന് വഴികാട്ടുന്ന തരത്തിൽ ശക്തിപ്പെടണം . കുടുംബങ്ങളിലെ മുതിർന്നവരുടെ ആചരണമാണ് പുതിയ തലമുറ അനുകരിക്കേണ്ടത്. അതുകൊണ്ട് മുതിർന്ന വർ ധർമ്മനിഷ്ഠമായ ജീവിതം വ്യക്തിപരമായും , സാമൂഹികപരമായും നിർവ്വഹിക്കണം എന്ന് എറണാകുളത്ത് ടി.ഡി.എം ഹാളിൽ നടന്ന ഹിന്ദു നേത്യ സമ്മേളനത്തിൽ സന്യാസിശ്രേഷ്ഠർ ആഹ്വാനം ചെയ്തു.
മാർഗദർശക മണ്ഡൽ കേരളത്തിലെ സന്യാസി ശ്രേഷ്ഠർ നയിച്ച ധർമ്മസന്ദേശയാത്ര എറണാകുളത്ത് ടി.ഡി.എം ഹാളിൽ രാവിലെ എത്തിച്ചേർന്നു. തുടർന്ന് വേദമന്ത്ര ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഭക്‌തജന സമൂഹം പുഷ്പവൃഷ്ടി ചൊരിഞ്ഞ് സന്യാസിശ്രേഷ്ഠരെ വേദിയിലേയ്ക്ക് ആനയിച്ചു. ധർമ്മ സന്ദേശയാത്ര എറണാകുളം സ്വാഗത സംഘം ഉപാധ്യക്ഷൻ പി. ശരിധര മേനോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ സന്യാസി മഠങ്ങളെ പ്രതിനിധീകരിച്ച് സ്വാമി പ്രജ്ഞാനന്ദതീർത്ഥ പാദർ,സ്വാമി ചിതാനന്ദപുരി മഹാരാജ്,സ്വാമി സത് സ്വരുപാനന്ദ സരസ്വതി,സ്വാമി അയ്യപ്പദാസ്,സ്വാമി ശാരദാനന്ദ സരസ്വതി,സ്വാമി വേദാമൃതാനന്ദ പുരി,സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി,സ്വാമി അനഘാമൃതാനന്ദ പുരി,സ്വാമിനി വിഷ്ണു പ്രിയാനന്ദ സരസ്വതി,സ്വാമി ശിവസ്വരൂപാനന്ദ,സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി,സ്വാമി പ്രഭാകരാനന്ദ സരസ്വതി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
Discussion about this post