കൊച്ചി: കേരളത്തിലേക്കുള്ള തന്റെ വിനോദയാത്രയെ ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുകയാണ് ചില മലയാള മാധ്യമങ്ങള്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് ഉത്തരക്ഷേത്ര സംഘചാലക് പവന്‍ ജിന്‍ഡാല്‍. ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറുടെ എഫ്ബി പോസ്റ്റ് അടിസ്ഥാനമാക്കിയാണ് ചില ചാനലുകള്‍ ആര്‍എസ്എസ് നേതാവിന് ട്രൂ കേരള സ്റ്റോറി പറഞ്ഞ് ടാക്‌സി ഡ്രൈവര്‍ എന്ന് വാര്‍ത്ത നല്കിയത്.
കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും ഭാരതത്തിന്റെ മറ്റിടങ്ങളില്‍ താമസിക്കുന്നവര്‍ അവിടെ വിനോദസഞ്ചാരത്തിന് പോവുകയും അമര്‍നാഥ് യാത്ര, മാതാ വൈഷ്‌ണോദേവി ദര്‍ശനം, പഹല്‍ഗാമിന്റെ പ്രകൃതി രമണീയത എന്നിവ അനുഭവിക്കുകയും പ്രശംസിക്കുകയും ചെയ്യാറുണ്ട്. അതുപോലെ മാതാ അമൃതാനന്ദമയീദേവിയുടെ ജന്മദിനത്തില്‍ കേരളത്തില്‍ എത്തിയപ്പോള്‍ പത്മനാഭ സ്വാമിക്ഷേത്രവും വെള്ളച്ചാട്ടവും മൂന്നാറുമൊക്കെ കണ്ട് അവിടത്തെ പ്രകൃതി സൗന്ദര്യത്തെപ്പറ്റി പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. അത് സ്വാഭാവികമാണ്. ഇതിനെയാണ് ചിലര്‍ വളച്ചൊടിച്ച് ദുരുദ്ദേശ്യത്തോടെ സമൂഹത്തില്‍ അവതരിപ്പിക്കുന്നത്. ഇത്തരം പ്രവണതകള്‍ തെറ്റാണ്. ഈ യാത്രയിലെവിടെയും ദി കേരള സ്റ്റോറി എന്ന സിനിമയുമായി ഏതെങ്കിലും ദൃശ്യത്തേയോ സ്ഥലത്തേയോ ബന്ധപ്പെടുത്തിയിട്ടില്ലെന്നും പവന്‍ ജിന്‍ഡാല്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.














Discussion about this post