ന്യൂദല്‍ഹി: കേരളസിംഹം വീരപഴശ്ശിയുടെ സ്മരണ പുതുക്കി ദല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികള്‍. യുവകൈരളി സൗഹൃദവേദിയുടെ ആഭിമുഖ്യത്തിലാണ് വീരപഴശ്ശി സ്മൃതിദിനം ആചരിച്ചത്. പഴശ്ശിരാജയുടെ ഛായാചിത്രത്തില്‍ വിദ്യാര്‍ത്ഥികളും വിശിഷ്ടാതിഥികളും ചേര്‍ന്ന് പൂക്കള്‍ അര്‍പ്പിച്ചു. ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ ഡയറക്ടര്‍ കെ.ജി. സുരേഷ് മുഖ്യാതിഥിയായി. വൈദേശിക ആക്രമണങ്ങള്‍ക്കെതിരെ കേരളത്തിലും ഭാരതത്തിലും നടന്ന ചെറുത്തുനില്‍പ്പുകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സമൂഹം കൂടുതല്‍ അറിയേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവ കൈരളി സൗഹൃദവേദി പ്രസിഡന്റ് നിരഞ്ജന കിഷന്‍ അധ്യക്ഷയായി. ആര്‍ഷ വിദ്യാസമാജം പ്രതിനിധി എസ്. ആതിര മുഖ്യപ്രഭാഷണം നടത്തി. ആദിശങ്കര സേവാ സമിതി അധ്യക്ഷന്‍ എസ്.കെ. നായര്‍ ആശംസ നേര്‍ന്നു.














Discussion about this post