മുസാഫര്‍പൂര്‍(ബിഹാര്‍): ഭാരതത്തെ ലോകനേതൃസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജ്യത്തിന്റെ എഴുപത്തേഴാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, മധുകര്‍ നികേതനില്‍ സംസ്‌കൃതി ഉത്ഥാന്‍ സമിതി സംഘടിപ്പിച്ച പരിപാടിയില്‍, ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വതന്ത്രപരമാധികാരഭാരതം പൂര്‍വികരുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ്. അത് നിലനിര്‍ത്താന്‍ നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ദേശീയപതാകയിലെ കാവിനിറം ത്യാഗത്തിന്റെയും നിരന്തര പ്രയത്‌നത്തിന്റെയും പവിത്രമായ നമ്മുടെ സംസ്‌കൃതിയുടെയും സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്. വിശുദ്ധിയെ പ്രതിനിധീകരിക്കുന്ന വെളുപ്പും ഐശ്വര്യവും അഭിവൃദ്ധിയും അടയാളപ്പെടുത്തുന്ന പച്ച നിറവും നമ്മുടെ ജീവിതത്തിന് പ്രചോദകങ്ങളെല്ലാം. ഇതെല്ലാം ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകേണ്ടതെന്ന സന്ദേശമാണ് മധ്യത്തില്‍ ആലേഖനം ചെയ്തിട്ടുള്ള ധര്‍മ്മചക്രം പകരുന്നത്, സര്‍സംഘചാലക് പറഞ്ഞു.
നമ്മുടെ ധര്‍മ്മം എന്താണെന്ന് ഭരണഘടന നമ്മെ പഠിപ്പിക്കുന്നു. ഭരണഘടനയുടെ ആമുഖം വായിക്കുന്നതിലൂടെ പൗരന്റെ കടമകളെന്താണെന്ന ബോധം നമ്മളില്‍ ഉറയ്ക്കും. നിയമം അനുസരിക്കുക എന്നത് നമ്മുടെ കടമയാണ്. എഴുതിവയ്ക്കാത്ത ചില പരമ്പരാഗത നിയമങ്ങളും നമുക്കുണ്ട്. മാനവികത ഉറപ്പിക്കുന്നതിനാണ് അത്തരം പാരമ്പര്യങ്ങളെന്ന്അദ്ദേഹം ഓര്‍മ്മിപ്പിച്ചു.













Discussion about this post