ഹൈദരാബാദ്(തെലങ്കാന): സ്ത്രീകളില്‍ അന്തര്‍നിഹിതമായ ശക്തിയെ ഉണര്‍ത്താനും സംഘടിപ്പിക്കാനുമാണ് തൊണ്ണൂറ് വര്‍ഷമായി രാഷ്ട്രസേവികാ സമിതി പ്രവര്‍ത്തിക്കുന്നതെന്ന് പ്രമുഖ് കാര്യവാഹിക അന്നദാനം സീതാഗായത്രി. സമാജപരിവര്‍ത്തനത്തിന് സ്ത്രീശക്തി ഉണരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. രഥസപ്തമിദിനത്തില്‍, സമിതി സെക്കന്തരാബാദ് വിഭാഗ് പല്ലവി മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച സംക്രാന്തി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സീതക്ക.
സനാതന ധര്‍മ്മത്തില്‍ ഉത്സവങ്ങള്‍ക്ക് സവിശേഷ സ്ഥാനമുണ്ട്. ഉത്സവങ്ങള്‍ സമാജത്തെ ഒരുമിച്ചുചേര്‍ക്കുകയും ഉല്ലാസവും ഊര്‍ജ്ജവും പകരുകയും ചെയ്യും. വ്യക്തിനിര്‍മാണത്തിലൂടെ സാമൂഹികമാറ്റം എന്നതാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ മുന്നോട്ടുവച്ച ആശയം. സംഘശതാബ്ദിയില്‍, പരിസ്ഥിതി സംരക്ഷണം, സാമാജിക സമരസത, കുടുംബ പ്രബോധനം, പൗരധര്‍മ്മം, സ്വദേശി എന്നിങ്ങനെ പഞ്ചപരിവര്‍ത്തനാശയങ്ങളും മുന്നോട്ടുവച്ചു. സംക്രാന്തി മാറ്റത്തിന്റെ മഹോത്സവമാണ്. ‘ശരിയായ വിപ്ലവം’ എന്നാണ് സംക്രാന്തിയുടെ താല്പര്യം. നമ്മള്‍ ജീവിതത്തിലേക്ക് പ്രസരിപ്പും പുതുമയും കൊണ്ടുവരുന്നു എന്നതാണ് ഇതിന്റെ സവിശേഷതയെന്ന് സീതാ ഗായത്രി ചൂണ്ടിക്കാട്ടി.
യുവാക്കള്‍ നിലവില്‍ അവരുടെ കരിയറില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതില്‍ അച്ഛനമ്മമാര്‍ ആകുലരാണ്. കുട്ടികള്‍ തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് പല അമ്മമാരും വേദനിക്കുന്നു. ആളുകളെല്ലാം അടുത്തുണ്ടെങ്കിലും അകലെയാണെന്നതാണ് ഇന്നത്തെ കുടുംബസാഹചര്യങ്ങള്‍. ഇത് മാറണം. ഐക്യം ഹൃദയം കൊണ്ട് സംഭവിക്കണം, അദ്ദേഹം പറഞ്ഞു.



















Discussion about this post