കൊച്ചി: വന്ദേ മാതരം 150-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികളുടെ വന്ദേ മാതരം ഗാനമത്സരം തൃപ്പൂണിത്തുറ ലായംറോഡിലുള്ള സീതാറാം കലാമന്ദിറിൽ വച്ചു നടന്നു. ഭവൻസ് മുൻഷി വിദ്യാശ്രമം തൃപ്പൂണിത്തുറ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശ്രീനാരായണ വിദ്യാപീഠം തൃപ്പൂണിത്തുറ രണ്ടാം സ്ഥാനവും ഭവൻസ് വിദ്യാമന്ദിർ എരൂർ മൂന്നാം സ്ഥാനവും നേടി. ഫെബ്രുവരി 2 തിങ്കളാഴ്ച്ച തൃപ്പൂണിത്തുറ ശ്രീ ശാസ്താ മന്ദിറിൽവച്ചു നടക്കുന്ന പരിപാടിയിൽ ആദരണീയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ സമ്മാനദാനം നിർവ്വഹിക്കുന്നതാണ്.















Discussion about this post