തിരുനാവായ: ഭാരതപ്പുഴയുടെ തീരത്ത് മഹാമാഘ മഹോത്സവത്തില്‍ കേരളത്തിലെ നാല് ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ അത്യപൂര്‍വമായ ആത്മീയ സംഗമം. തൃശൂര്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതി, കാസര്‍കോട് ഇടനീര്‍ മഠം മൂപ്പില്‍സ്വാമിയാര്‍ സച്ചിദാനന്ദ ഭാരതി, തൃശൂര്‍ നടുവില്‍മഠം മൂപ്പില്‍ സ്വാമിയാര്‍ അച്യുതാനന്ദ ഭാരതി, താനൂര്‍ തൃക്കൈക്കാട്ടുമഠം മൂപ്പില്‍സ്വാമിയാര്‍ നാരായണ ബ്രഹ്‌മാനന്ദ തീര്‍ത്ഥ, തൃശൂര്‍ നടുവില്‍മഠം ഇളമുറ സ്വാമിയാര്‍ പാര്‍ത്ഥസാരഥി ഭാരതി എന്നിവരാണ് മഹാമാഘത്തിന് ഒന്നിച്ച് എത്തിയത്.
മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയും മറ്റ് സംന്യാസി ശ്രേഷ്ഠരും സംന്യാസിമാരെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.
ത്രിമൂര്‍ത്തി സംഗമസ്ഥാനത്തെ ആരതിഘട്ടില്‍ പുണ്യസ്‌നാനം നടത്തിയശേഷം യജ്ഞശാലയിലെ സത്സംഗത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
സംന്യാസിമാരെ സ്വീകരിക്കാനും അവരുടെ അനുഗ്രഹം നേടാനും ആയിരക്കണക്കിന് ഭക്തര്‍ യജ്ഞശാലയിലെത്തി. അഭൂതപൂര്‍വ്വമായ ഭക്തപ്രവാഹത്തിന് സാക്ഷിയായ ഇന്നലെ മഹാമാഘത്തിന്റെ ആത്മീയ പ്രാധാന്യം അടയാളപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സാന്നിദ്ധ്യം.















Discussion about this post