കോട്ടയം: എബിവിപി 41ാം സംസ്ഥാന സമ്മേളനത്തിന് അക്ഷര നഗരിയിൽ നാളെ ആരംഭിക്കും. ഫെബ്രുവരി 06, 07, 08 തീയതികളിൽ സ്വ. വിശാൽ നഗറിൽ നടക്കുന്ന സംസ്ഥാന സമ്മേളനം എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് വിശാൽ നഗറിൽ (മാമൻ മാപ്പിള ഹാൾ) വച്ചാണ് സമ്മേളനം നടക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലെ ഭാരതീയവത്കരണവും വികസന കാഴ്ചപ്പാടുകളും, ദേശീയ ഗീതം വന്ദേ മാതരത്തിന്റെ 150-ാം വാർഷികം, ഭാരതത്തിന്റെ ഭരണഘടനയുടെ 75ാം വർഷവും അടിയന്തിരാവസ്ഥാ കാലഘട്ടത്തിന്റെ 50-ാം വർഷവും, RSS ന്റെ ശതാബ്ദി വർഷം, പ്രൊഫ യശ്വന്ത് റാവു കേൽക്കർ 100-ാം ജന്മവാർഷികം തുടങ്ങി നിരവധി വിഷയങ്ങൾ അക്ഷര നഗരിയിലെ 41-ാം സംസ്ഥാന സമ്മേളനം ചർച്ച ചെയ്യും. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള അവലോകനവും ഭാവി പരിപാടികളും ചർച്ച ചെയ്യും. എബിവിപി ദേശീയ തലത്തിൽ നടത്തുന്ന ഹോസ്റ്റൽ സർവ്വേയ്ക്കും”Screen time to activity time” എന്ന ക്യാമ്പയിനും സമ്മേളനത്തോട് കൂടി തുടക്കമാകും.
14 ജില്ലകളിൽ നിന്നും യൂണിറ്റ് ഉപരി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തോടൊപ്പം പ്രമേയങ്ങളും വിഷയാവതരണങ്ങളും റിപ്പോർട്ട് അവതരണവും പൊതുസമ്മേളവും റാലിയും മികച്ച യുവ പ്രതിഭയെ ആദരിക്കുന്ന യുവ പുരസ്‌കാര ചടങ്ങും ഉൾപ്പെടെ വിവിധ സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈ.യു ഈശ്വരപ്രസാദ് പറഞ്ഞു.
















Discussion about this post