തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് 2025ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ /കഥ വിഭാഗത്തില്‍ ശ്രീജിത്ത് മൂത്തേടത്ത് അവാര്‍ഡിന് അര്‍ഹനായി. പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലാണ് 20,000 രൂപയും പ്രശംസാ പത്രവും ശില്‍പവും അടങ്ങിയ അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. ഇതേ പുസ്തകത്തിന് 2025ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിരുന്നു.
കുട്ടികളില്‍ ശാസ്ത്ര ബോധവും വിജ്ഞാന തൃഷ്ണയും വളര്‍ത്തുന്ന നോവലാണെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. കോഴിക്കോട് നാദാപുരം ഭൂമിവാതുക്കല്‍ സ്വദേശിയായ ശ്രീജിത്ത് തൃശൂര്‍ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപകനാണ്. കഥ, നോവല്‍, വൈജ്ഞാനികം, ബാലസാഹിത്യം എന്നീ മേഖലകളിലായി 19 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനു പുറമേ, തപസ്യയുടെ ദുര്‍ഗാദത്ത പുരസ്‌കാരം, മുല്ലനേഴി പുരസ്‌കാരം, അങ്കണം കഥാ പുരസ്‌കാരം, കൊടുങ്ങല്ലൂര്‍ ബാലസാഹിത്യസമിതി ശാസ്ത്ര സാഹിത്യ പുരസ്‌കാരം, സരോവരം ബുക്‌സ് അവാര്‍ഡ് തുടങ്ങിയ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

















Discussion about this post