കൊച്ചി: ജന്മഭൂമിയുടെ രൂപീകരണത്തിനും മൂല്യാധിഷ്ഠിത പാതയ്‌ക്കും അടിത്തറയിട്ട മുന്‍ ചീഫ് എഡിറ്റര്‍ പത്മവിഭൂഷണ്‍ പി. നാരായണന് (നാരായണ്‍ജി) ജന്മഭൂമി കുടുംബം ആദരം അര്‍പ്പിക്കുന്നു. 25ന് വൈകിട്ട് 5ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ആദരണ ചടങ്ങ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമാദരണം നിര്‍വഹിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ആര്‍എസ്എസ് മുന്‍ പ്രാന്തപ്രചാരക് പി.ആര്‍. ശശിധരന്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ് എന്നിവര്‍ സംസാരിക്കും. പി. നാരായണ്‍ജി മറുപടി പ്രസംഗം നടത്തും.

















Discussion about this post