ഭാരതമെന്ന മഹത്തായ ജനാധിപത്യ രാജ്യത്തിൽ അതിന്റെ അന്തസത്ത നിലനിർത്തുന്നത് ഭാരതത്തിന്റെ മഹത്തായ അദ്ധ്യാത്മിക പാരമ്പര്യവും ധർമ്മവുമാണെന്ന് മറ്റക്കര ശ്രീരാമകൃഷ്ണശ്രമ മടാധിപതി വിശുദ്ധനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടു.
കോട്ടയം തിരുനക്കര ക്ഷേത്ര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന ഹിന്ദു ഏകത സമ്മേളനത്തിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സ്വയം സേവക സംഘം ക്ഷേത്രീയ കാര്യവാഹ് എം രാധാകൃഷ്ണൻ ഏകത സന്ദേശം നൽകി.
ഹിന്ദു ഐക്യം എന്നാൽ വർഗീയമാണെന്നും മറ്റു മതങ്ങൾക് എതിരാണെന്നും വരുത്തിതീർക്കാൻ ചില രാഷ്ട്രീയക്കാരും മറ്റുചില ദേശ വിരുദ്ധരും ശ്രമിക്കുന്നത് കേരളത്തിൽ മാത്രം കാണുന്ന ദുരവസ്ഥയെന്നെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ കേരളത്തിന്റെ ആദ്യാത്മിക ഉന്നമാനത്തിന്റെ പ്രകടമായ മാറ്റമാണ് മലപ്പുറത്ത് നവമുകുന്ദന്റെ മുന്നിൽ നടന്ന കേരള കുംഭമേളയുടെ വിജയമെമെന്നും യാതൊരു മാദ്ധ്യമ സഹായവുമില്ലാതെ ലക്ഷങ്ങളാണ് അവിടേക്കു ഒഴുകിയെത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാമിയാർ മഠം ട്രസ്റ്റ് പ്രസിഡന്റ് സി പി മധുസൂദനൻ
എസ്എൻഡിപി സംസ്ഥാന നേതാവ് സജീഷ് മണലേൽ
മുനിസിപ്പൽ കൗൺസിലർ കെ ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു
ബാലഗോകുലം കുട്ടികൾ ദൈവദശകവും ഞാനപ്പനയും വേദിയിൽ അവതരിപ്പിച്ചു
കോട്ടയത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങും ഏകത സമ്മേളനത്തിൽ നടന്നു


















Discussion about this post