മലയിന്‍കീഴ് (തിരുവനന്തപുരം): മലയിന്‍കീഴ് പഞ്ചായത്തില്‍ തച്ചോട്ടുകാവില്‍ കോടികള്‍ വില വരുന്ന ഒരേക്കര്‍ 88 സെന്റ് വസ്തു സേവാഭാരതിക്ക് കൈമാറി മാതൃകയായി തച്ചോട്ടുകാവ് കേശവമംഗലത്ത് വീട്ടില്‍ മോഹനന്‍ നായര്‍. തന്റെ കാല ശേഷം ഭൂമിയുടെ അവകാശി ആരാകണമെന്ന ചിന്തയാണ് കര്‍ഷകനായ മോഹനന്‍ നായരെ സേവാഭാരതിയിലേക്ക് എത്തിച്ചത്.
സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ മോഹനന്‍ നായര്‍ കേട്ടറിഞ്ഞിരുന്നു. കട മുറികളും വീടും അടങ്ങുന്ന ഭൂമി തച്ചോട്ട് കാവില്‍ പ്രധാന റോഡ് വശത്താണ്. അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന് മോഹനന്‍ നായര്‍ വസ്തുവിന്റെ അസല്‍ രേഖകള്‍ കൈമാറി.
ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി മഹേഷ് കുമാര്‍, ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ് പ്രസന്നകുമാര്‍, ജില്ലാ കാര്യവാഹ് രാജന്‍, ജില്ലാ സേവാ പ്രമുഖ് രാധാകൃഷ്ണന്‍, ജില്ല സഹപ്രൗഢ പ്രമുഖ് തച്ചോട്ടുകാവ് ഷിബു, സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി സജിത്കുമാര്‍, ആര്‍എസ്എസ് മലയിന്‍കീഴ് ഖണ്ഡ് സംഘചാലക് ഹരികുമാര്‍, ഖണ്ഡ് കാര്യവാഹ് എം. കൃഷ്ണകുമാര്‍, ഖണ്ഡ് സേവാ പ്രമുഖ് സി. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.















Discussion about this post