കൊച്ചി: അമൃത ഭാരതത്തിലേയ്ക്കുള്ള ലക്ഷ്യമാണ് ആദര്‍ശ ബാല്യമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. മൂല്യങ്ങള്‍ പ്രാധാന്യം നല്‍കുന്ന ബാല്യത്തി ലൂടെയാണ് അമൃതഭാരതം സാക്ഷാത്കരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം നേതൃശിബിര ത്തോടനുബന്ധിച്ചുള്ള നയപ്രഖ്യാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ ചൈതന്യത്തെ, മഹത്വത്തെ ലോകത്തോട് സംസാരിക്കണം. ഭാരതത്തെ കരുത്തുറ്റതാക്കാന്‍ മൂല്യങ്ങളെ ജീവിതത്തില്‍ പകര്‍ത്തണം. വിദ്യാഭ്യാസത്തിലൂടെ ആചരണം രൂപപ്പെടും. ആത്മനിര്‍ ഭരരായ യുവജനതയാണ് വേണ്ടത്. വെല്ലുവിളികളെ നേരിട്ട് ഭയത്തെ അതിജീവിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. പൊതുകാര്യദര്‍ശി കെ.എന്‍. സജി കുമാര്‍ ശിബിരം അവലോകനം നടത്തി. ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍, ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ഉത്തരകേരളം അധ്യക്ഷന്‍ എം. സത്യന്‍ എന്നിവര്‍ സംബന്ധിച്ചു. തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ ആദിത്യന്‍ നയപ്രഖ്യാപനം നടത്തി. ആര്‍. സുധാകുമാരി ടീച്ചര്‍ സ്വാഗതവും വിപിന്‍ നന്ദിയും പറഞ്ഞു.














Discussion about this post