ഓയൂർ : ഭൂ സൂപോഷണ യജ്ഞത്തിന്റെ ഭാഗമായി വെളിനല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്ര ബലിക്കടവിൽ നദീ പൂജ സംഘടിപ്പിച്ചു.
പൂജാദി കർമ്മങ്ങൾക്ക്ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച ഗണപതി പോറ്റി നേതൃത്വം നൽകി. രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സദ്ഭാവന പ്രമുഖ് വി. മുരളീധരൻ പ്രകൃതി സംരക്ഷണ സന്ദേശം നൽകി. ഓയൂർ ഖണ്ഡ് സേവപ്രമുഖ് എസ്.ബിജു, സേവാഭാരതി വെളിനല്ലൂർ സമിതി പ്രസിഡന്റ് ശ്രീദാസ്, ഗ്രാമ പഞ്ചായത്തംഗം ജോതിദാസ്, അമ്മമാരും കുട്ടികളുമടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.














