ചാലക്കുടി : നിസ്വാർഥ സേവനത്തിൻ്റെ ആൾരൂപമായിരുന്നു ജി.പത്മനാഭ സ്വാമിയെന്നു സനീഷ്‌കുമാർ ജോസഫ് എംഎൽഎ അനുസ്‌മരിച്ചു. ആർഎസ്എസ് മുൻ സംസ്‌ഥാന സേവാപ്രമുഖും ഖണ്ഡ് സംഘചാലകും ജഗദ്‌ഗുരു ട്രസ്റ്റ് ചെയർമാനുമായ ജി.പത്മനാഭന്റെ നിര്യാണത്തിൽ അനുശോചനമർപ്പിക്കുന്നതിനു നടത്തിയ സർവകക്ഷി അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജഗദ്‌ഗുരു ട്രസ്‌റ്റ് ട്രഷററും ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗവുമായ ടി.എൻ.രാമൻ അധ്യക്ഷത വഹിച്ചു. ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യകാരി അംഗം പി.ആർ.ശശിധരൻ മുഖ്യ അനുസ്മരണം നടത്തി. വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭൻ ദീപം തെളിയിച്ചു.
ആർഎസ്എസ് ഉത്തര കേരള പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ, നഗരസഭാധ്യക്ഷ ആലീസ് ഷിബു, നഗരസഭാ ഉപാധ്യക്ഷൻ കെ.വി.പോൾ, ഭാരതീയ വിദ്യാനികേതൻ മാതൃഭാരതി സംസ്‌ഥാന പ്രസിഡൻ്റ് സൗമ്യ സുരേഷ്, നഗരസഭാ കൗൺസിലർമാരായ കെ.ബി.ഉണ്ണിക്കൃഷ്ണൻ, വി.ജെ. ജോജി, ജഗദ്ഗുരു ട്രസ്റ്റ് സെക്രട്ടറി കെ.പി.ഹരിദാസ്, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോയ് മൂത്തേടൻ, പ്രസ് ഫോറം പ്രസിഡൻ്റ് അഡ്വ.രമേഷ്‌കുമാർ കുഴിക്കാട്ടിൽ, എസ്‌എൻഡിപി യോഗം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്‌ണൻ, ബിജെപി മണ്ഡലം പ്രസിഡൻ്റ് ടി.വി.പ്രജിത്, എൻഎസ്എസ് താലൂക്ക് യൂണിയൻ മേഖലാ കൺവീനർ എൽ.ഗോവിന്ദൻകുട്ടി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഐ.ഐ.അബ്‌ദുൽ മജീദ്, ബിജു എസ്.ചിറയത്ത്, കെപിഎംഎസ് പ്രതിനിധി രാജേഷ്, ബ്രാഹ്‌മണ സഭ പ്രസിഡൻ്റ് നാരായണ അയ്യർ, പുഷ്‌പക സേവാസംഘം പ്രസിഡൻ്റ് വാസുദേവൻ നമ്പീശൻ, കണ്ണമ്പുഴ സേവാസമിതി കൺവീനർ എം.സി.ഗോപീകൃഷ്‌ണൻ, സേവാഭാരതി ജില്ലാ സെക്രട്ടറി ആദർശ് പനമ്പിള്ളി, ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് പ്രസിഡൻ്റ് പി.പി.സദാനന്ദൻ, യോഗക്ഷേമ സഭ ഉപസഭാ പ്രസിഡൻ്റ് കെ.ജെ.വിഷ്‌ണു, സഞ്ജീവനി സമിതി പ്രസിഡൻ്റ് കെ.ജി.അച്യുതൻ, വിവേകാനന്ദ ട്രസ്‌റ്റ് ചെയർമാൻ ടി.സി.സേതുമാധവൻ, ഹിന്ദു ഐക്യവേദി താലൂക്ക് വർക്കിങ് പ്രസിഡൻ്റ് വേണു കോക്കാടൻ, ഭാരതീയ വിദ്യാനികേതൻ പ്രതിനിധി രാകേഷ്, എൻ.കുമാരൻ, ബിഎംഎസ് താലൂക്ക് പ്രസിഡന്റ് ജിനു, വ്യാസ വിദ്യാനികേതൻ സ്‌കൂൾ മാനേജർ യു.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.















