കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദി ഏർപ്പെടുത്തിയ മഹാകവി അക്കിത്തം പുരസ്കാരത്തിന് പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായർ അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
തപസ്യയുടെ 50-ാം സംസ്ഥാന വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 15-ന് കോഴിക്കോട് ജൂബിലി ഹാളിൽ വെച്ച് പുരസ്കാരം സമർപ്പിക്കുമെന്ന് തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 15, 16 തീയതികളിലായാണ് തപസ്യയുടെ സംസ്ഥാന വാർഷിക സമ്മേളനം നടക്കുന്നത്.













Discussion about this post