തൃശൂര്‍: പൂരനഗരിയില്‍ സേവന സന്നദ്ധരായി സേവാഭാരതി പ്രവര്‍ത്തകര്‍. കത്തുന്ന വെയിലില്‍ പൂരനഗരിയില്‍ എത്തിയവര്‍ക്ക് സേവാഭാരതി ഭക്ഷണവും കുടിവെള്ളവും ഒരുക്കി. തെക്കേ ഗോപുര നടയിലും സ്വരാജ് റൗണ്ടിലും ഉള്‍പ്പെടെ പത്ത് കേന്ദ്രങ്ങളില്‍ ഔഷധ കുടിവെള്ളം വിതരണം ചെയ്തു. രണ്ടിടത്ത് ഭക്ഷണ വിതരണവും ഉണ്ടായിരുന്നു.
മൂന്ന് കേന്ദ്രങ്ങളില്‍ മെഡിക്കല്‍ എയ്ഡ് പോസ്റ്റ്, ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, 12 ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവയും ഒരുക്കിയിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ പ്രത്യേക പരിശീലനം ലഭിച്ച വൊളന്റിയര്‍മാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. ഇന്ന് രണ്ട് കേന്ദ്രങ്ങളിലാണ് ഔഷധ കുടിവെള്ള വിതരണം. സേവാഭാരതിയുടെ ഔഷധ കുടിവെള്ള കേന്ദ്രങ്ങള്‍ പൂരനഗരിയില്‍ എത്തിയവര്‍ക്ക് വലിയ ആശ്വാസമായി.
















Discussion about this post