പള്ളിക്കത്തോട് (കോട്ടയം): ധൈര്യവും ആത്മബലവുമുള്ള പെണ്‍മക്കളെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ ബാലഗോകുലത്തിന് സാധിക്കുമെന്ന് ചങ്ങനാശ്ശേരി അമൃത വിദ്യാലയം പ്രിന്‍സിപ്പല്‍ ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ അഭിപ്രായപ്പെട്ടു.
ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ നമ്മെ താങ്ങിനിര്‍ത്തുന്നത് ഈ രണ്ട് കാര്യങ്ങളാണ്. ഭീരുത്വത്തിന് അടിമപ്പെടാതെ ജീവിക്കാന്‍ നമ്മെ ഉപദേശിച്ച ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതമാണ് സമൂഹം മാതൃകയാക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മെയ് 3 വരെ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ നടക്കുന്ന ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ. ബാലഗോകുലം ദക്ഷിണ കേരളം ഉപാധ്യക്ഷ പി. കൃഷ്ണപ്രിയ അധ്യക്ഷയായി.
സമ്മേളനത്തില്‍ നാമറിയേണ്ട ജീവിതമൂല്യങ്ങള്‍ എന്ന വിഷയത്തില്‍ മുന്‍ വനിതാ കമ്മിഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി. ഉത്തര കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ഭഗിനിപ്രമുഖ ആര്‍.കെ. രമാദേവി, സഹ ഭഗിനിപ്രമുഖ കെ.കെ. ശ്രീവിദ്യ, ശിബിരാധികാരി ഡോ. അന്നപൂര്‍ണ വി. എന്നിവര്‍ പ്രസംഗിച്ചു.പള്ളിക്കത്തോട് (കോട്ടയം): ധൈര്യവും ആത്മബലവുമുള്ള പെണ്‍മക്കളെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ ബാലഗോകുലത്തിന് സാധിക്കുമെന്ന് ചങ്ങനാശ്ശേരി അമൃത വിദ്യാലയം പ്രിന്‍സിപ്പല്‍ ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ അഭിപ്രായപ്പെട്ടു.
ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ നമ്മെ താങ്ങിനിര്‍ത്തുന്നത് ഈ രണ്ട് കാര്യങ്ങളാണ്. ഭീരുത്വത്തിന് അടിമപ്പെടാതെ ജീവിക്കാന്‍ നമ്മെ ഉപദേശിച്ച ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതമാണ് സമൂഹം മാതൃകയാക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മെയ് 3 വരെ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ നടക്കുന്ന ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ. ബാലഗോകുലം ദക്ഷിണ കേരളം ഉപാധ്യക്ഷ പി. കൃഷ്ണപ്രിയ അധ്യക്ഷയായി.
സമ്മേളനത്തില്‍ നാമറിയേണ്ട ജീവിതമൂല്യങ്ങള്‍ എന്ന വിഷയത്തില്‍ മുന്‍ വനിതാ കമ്മിഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി. ഉത്തര കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ഭഗിനിപ്രമുഖ ആര്‍.കെ. രമാദേവി, സഹ ഭഗിനിപ്രമുഖ കെ.കെ. ശ്രീവിദ്യ, ശിബിരാധികാരി ഡോ. അന്നപൂര്‍ണ വി. എന്നിവര്‍ പ്രസംഗിച്ചു.

Discussion about this post