കോഴിക്കോട് : വിശ്വ സംവാദ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ദേവർഷി നാരദ ജയന്തിയോടനുബന്ധിച്ച് എല്ലാ വർഷവും നൽകി വരുന്ന പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം ദൃശ്യ മാധ്യമത്തിലെ വാർത്ത / സ്റ്റോറി കൾക്കാണ് പുരസ്കാരം നൽകുന്നത്. പൗരബോധവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ഏറ്റവും നല്ല വാർത്ത / സ്‌റ്റോറിക്കാണ് പുരസ്കാരം നൽകുക. 2025 മെയ് മാസം മുതൽ 2026 ഏപ്രിൽ മാസം വരെ അവതരിപ്പിച്ച വാർത്തകളാണ് പരിഗണിക്കുക. 1 മിനുട്ടിനും 3 മിനുട്ടിനും ഇടയിലുള്ള കണ്ടൻ്റുകളാണ് അയക്കേണ്ടത്. തൃശ്ശൂർ ജില്ല മുതൽ കാസർകോട് ജില്ല വരെയുള്ളവരാണ് അപേക്ഷിക്കേണ്ടത്. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എൻട്രികൾ മെയ് 23 ന് ഉള്ളിൽ [email protected] എന്ന മെയിലിൽ ലഭിക്കേണ്ടതാണ്. ബയോഡാറ്റയും സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും അപേക്ഷയുടെ കൂടെ വെക്കണം. മെയ് 29 ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് 8592072082, 8921847936 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.















Discussion about this post