പറവൂർ : സ്ത്രീകൾ സമൂഹത്തിൻറെ വിവിധ രംഗങ്ങളിൽ നേതൃനിരയിലേക്ക് വരണമെന്നും രാഷ്ട്രപുരോഗതിക്ക് സംഭാവന ചെയ്യുന്ന തൊഴിൽ ശക്തിയായി മാറണമെന്നും ബയോഫോട്ടോണിക്സ് സീനിയർ സയിന്റിസ്റ്റ് ഡോ. ജയശ്രീ ആർ എസ് പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജന്മശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന വൈഭവം വൈചാരിക സദസ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. റിട്ട. ജില്ലാ ജഡ്ജ് അഡ്വ. സുന്ദരം ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ആർ എസ് എസിന്റെ വൈചാരിക അടിത്തറയും പിന്നിട്ട വഴികളെയും സംബന്ധിച്ച് ദക്ഷിണ കേരളം സഹ ബൗദ്ധിക് പ്രമുഖ് പി ആർ സജീവ് സംസാരിച്ചു. സ്വാതന്ത്ര്യത്തിൻ്റെ അമൃത കാലത്ത് സാമൂഹ്യമാറ്റത്തിന് ആർ എസ് എസ് മുന്നോട്ടു വയ്ക്കുന്ന അഞ്ച് മാർഗ്ഗരേഖകൾ കെ ജി പ്രദീപ് വിശദീകരിച്ചു. കുടുംബമൂല്യങ്ങൾ. പൗരബോധം, പാരിസ്ഥിതിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ സദസ്സിൽ ചർച്ചയായി.മുരളീധരൻ എൻ കെ , സനൽകുമാർ, രാജേന്ദ്രൻ പി പി എന്നിവർ സംസാരിച്ചു.വിവിധ സാമൂഹിക – സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പൊതുപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

















Discussion about this post