കൊച്ചി: ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്ട്രത്തെ ശക്തമാക്കുന്നതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഭാരതത്തിന്റെ ഓര്‍മകളെ ഇല്ലാതാക്കാനും പുതിയ ചരിത്രം സൃഷ്ടിക്കുവാനുമാണ് ആക്രമണകാരികള്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് കേരളം ഘടകത്തിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ ‘ശ്രുതം’ ലോഞ്ചിങ് എളമക്കര മാധവനിവാസിലെ മാധവ്ജി മണ്ഡപത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓര്‍മകളെ ഇല്ലാതാക്കുന്നതിലൂടെ സമൂഹത്തെ ഇല്ലാതാക്കുവാന്‍ സാധിക്കും. ഈ സ്മൃതി ദോഷത്തിനുള്ള പരിഹാരമാണ് ഈ ആപ്പ്. രാഷ്ട്ര സംബന്ധമായ നന്മയെ, സത്യത്തെ ജനങ്ങളിലെത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. വിവരവിസ്‌ഫോടനത്തിന്റെ ഈ കാലഘട്ടത്തില്‍ സത്യത്തെ ജനങ്ങളിലെത്തിക്കാനും അറിവുകള്‍ ശേഖരിച്ചുവയ്ക്കാനുമുള്ള ശ്രമമാണ് ‘ശ്രുത’ത്തിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ സംഘചാലക് അഡ്വ. പി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. എസ് സുമേഷ് ആപ്പിനെ പരിചയപ്പെടുത്തി. ദക്ഷിണകേരളം പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണിക്കൃഷ്ണന്‍ സംസാരിച്ചു.


















Discussion about this post