VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച് രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

VSK Desk by VSK Desk
29 May, 2026
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: നമ്മള്‍ എന്ത് ചിന്തിക്കണം എന്ത് പറയണം എന്ന് നമ്മള്‍ തീരുമാനിക്കുന്ന അവസ്ഥ മാറുകയാണെന്നും സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച് രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു എന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ന്യൂസ് 18 ദക്ഷിണ മേഖല മാനേജിങ് എഡിറ്ററുമായ വിവേക് നാരായണ്‍. നമ്മുടെ അഭിരുചികളെ മനസ്സിലാക്കി അതിനനുസരിച്ചുള്ള അല്‍ഗോരിതം സൃഷ്ടിക്കുന്നതിനു പകരം, നമ്മളറിയാതെ നമ്മുടെ മനസ്സില്‍ പുതിയ ആശയങ്ങള്‍ രൂപപ്പെടുന്ന രീതിയിലുള്ള അല്‍ഗോരിതമാണ് ചിലര്‍ വിദേശങ്ങളിലിരുന്നു കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വസംവാദ കേന്ദ്രം ദേവര്‍ഷി നാരദ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചിലരുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമായാണ് സാമൂഹിക മാധ്യമങ്ങളെ കൊണ്ടുപോകുന്നത്. ഇതിലൂടെ ജനമനസ്സുകളെ സ്വാധീനിക്കുകയും അവരില്‍ പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ കണ്ടത്. യുവാക്കളില്‍ സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയയാണ് ചോദ്യം ചെയ്യലെന്നും,15നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ സ്വാഭാവികമായും ഒരു അരാജകത്വ മനോഭാവവും ചോദ്യം ചെയ്യാനുള്ള ത്വരയും രൂപപ്പെടും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കൃത്രിമമായി സൃഷ്ടിച്ച അല്‍ഗോരിതത്തിലൂടെ ഈ മനോഭാവത്തെ കൂടുതല്‍ ശക്തിപ്പെടുത്തി ഭരണകൂടങ്ങള്‍ക്കെതിരായി മാറ്റുകയാണ് നിലവില്‍ നടക്കുന്നത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചത് ഇതാണ്. ഒരു രാജ്യത്തിന്റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ പട്ടാളത്തിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹുമുഖ കമ്പനികളുടെ പിന്തുണയോടെയാണ് ഈ അട്ടിമറി നടക്കുന്നതെന്നും, കൃത്രിമമായി സൃഷ്ടിച്ച അല്‍ഗോരിതത്തിലൂടെ നേപ്പാള്‍ യുവതയെ ഇന്ത്യാവിരുദ്ധരാക്കാന്‍ സാധിച്ചത് ഇതിനുദാഹരണമാണെന്നും വിവേക് വ്യക്തമാക്കി.

ഇന്ത്യയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രൂപപ്പെട്ട പുതിയ പാര്‍ട്ടിയുടെ കാര്യവും ഇതുപോലെ തന്നെയാണെന്നും, എന്നാല്‍ ഇത്തരം ആശയങ്ങളെ തടയുകയോ നിരോധിക്കുകയോ ചെയ്യാതെ കൃത്യമായ മറുപടികള്‍ നല്‍കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വസംവാദ കേന്ദ്രം നല്‍കി വരുന്ന പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുണ്‍ ആലത്തൂരിന് സമ്മാനിച്ചു. മലമ്പുഴ ഡാമില്‍ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്മക റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. ചടങ്ങില്‍ കേസരി മുന്‍ സഹപത്രാധിപര്‍ കെ.എം. പരമേശ്വരനെ ആദരിച്ചു. ഈ വര്‍ഷം മാധ്യമപുരസ്‌കാരങ്ങള്‍ നേടിയ വിനോദ് ദാമോദരന്‍ (ജന്മഭൂമി), ദീപക് ധര്‍മ്മടം (24 ന്യൂസ്), അനഘ ഹര്‍ഷന്‍ (ജനം ടിവി) എന്നിവരെ അനുമോദിച്ചു.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies