VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

VSK Desk by VSK Desk
7 June, 2026
in കേരളം
ShareTweetSendTelegram

കോട്ടയം: രാഷ്ട്രീയ സ്വയം സേവക സംഘം രാജനൈതിക സംഘടനയോ മത സംഘടനയോ അര്‍ഥനീതി സംഘടനയോ അല്ലെന്നും അത് സാംസ്‌കാരിക പ്രസ്ഥാനമാണെന്നും ആര്‍എസ്എസ് ക്ഷേത്രീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍. സംഘ ശതാബ്ദിയുടെ ഭാഗമായി കോട്ടയത്തു നടത്തിയ, ‘വൈഭവത്തിലേക്കുള്ള നൂറു വര്‍ഷങ്ങള്‍’ എന്ന വൈചാരിക സദസ്സില്‍, രാഷ്ട്രീയ സ്വയം സ്വക സംഘത്തിന്റെ വൈചാരിക അടിത്തറ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിന്റെ ആരാധ്യ ദേവത ഭാരതാംബയും ഗുരു ഭഗവധ്വജവുമാണ്. രാഷ്ട്രം ആദ്യമെന്നതാണ് മുദ്രാവാക്യം. ജീവിക്കുന്നതും മരിക്കുന്നതുമെല്ലാം ഈ രാഷ്ട്രത്തിനുവേണ്ടിയാണെന്നാണ് ദൈനംദിന ശാഖകളില്‍ സ്വയംസേവകര്‍ പ്രാര്‍ഥനയില്‍ ചൊല്ലുന്നത്. രാഷ്ട്രമെന്നത് കേവലം ഭൂമിശാസ്ത്രപരമായ സംവിധാനമല്ല, അത് ജീവനും അസ്തിത്വവുമുള്ളതാണ്. സനാതന ധര്‍മമാണ് ഭാരതത്തിന്റെ ദേശീയത. അതിന്റെ പര്യായമാണ് ഹിന്ദുത്വം. അത് ഒരിക്കലും മതമല്ല. ഈ കാഴ്ചപ്പാടിലാണ് ആര്‍എസ്എസ് ഹിന്ദുത്വം എന്നുപയോഗിക്കുന്നത്. സനാതന ധര്‍മം ഭാരതത്തില്‍ മാത്രം ഒതുങ്ങുന്നതുമല്ല. ഭാരതത്തിന്റെ ദേശീയതതന്നെയാണ് അതിന്റെ സാര്‍വദേശീയതയും. ഇതാണ് ആര്‍എസിസിന്റെ കാഴ്ചപ്പാട്. അതിനാലാണ് വിദേശരാജ്യങ്ങളില്‍പ്പോലും സംഘത്തിന് യാതൊരു പ്രയാസവുമില്ലാതെ പ്രവര്‍ത്തിക്കാനാകുന്നതും.വളരെ ദീര്‍ഘവീക്ഷണത്തോടെയുള്ള, ശാഖയെന്ന ലളിതമായ പദ്ധതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം. സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന്റെ പങ്കിനെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്കടിസ്ഥാനമില്ല. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ സംഘവും അതിനുള്ള പ്രവര്‍ത്തനം നടത്തി. സ്വാതന്ത്ര്യം നേടുന്നതിനായി സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്ന വാക്യം ആദ്യകാലത്തെ സംഘപ്രതിജ്ഞയിലുണ്ട്. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം രാഷ്ട്രത്തിന്റെ വൈഭവത്തിനായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ചൊല്ലുന്ന പ്രതിജ്ഞയില്‍ ശ്രദ്ധേയമായ ഈ മാറ്റം കാണാം.

സമൂഹത്തിനു നേതൃത്വംകൊടുക്കാനും രാഷ്ട്രത്തെ നയിക്കാനും കഴിയുന്ന വ്യക്തികളെ വളര്‍ത്തിയെടുക്കുകയെന്നതാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനം. ഒരു ഭരണകൂടത്തെ ആശ്രയിച്ചുമാത്രം രാജ്യത്തെ സാമൂഹിക വ്യവസ്ഥിതിയെ മുന്നോട്ടുകൊണ്ടുപോകാനാകില്ല. ഭാവിയില്‍ രാജ്യത്ത് വലിയ സാമൂഹിക പരിവര്‍ത്തനം നടക്കണം. സാമൂഹികൈക്യവും വികസനവും ലക്ഷ്യമാക്കിയുള്ള ‘പഞ്ചപരിവര്‍ത്തനം’ എന്ന പദ്ധതി ഇതിനായി ആര്‍എസ്എസ് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജ് ഓങ്കോളജി വിഭാഗം മുന്‍ മേധാവി ഡോ. സി.എസ്. മധു അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് പി.പി. ഗോപി, ജില്ലാ സംഘചാലക് എ. കേരളവര്‍മ, ജില്ലാ പ്രചാര്‍ പ്രമുഖ് ആര്‍. ജയകുമാര്‍,വൈചാരിക സദസ്സിന്റെ സഹ സംയോജക് എന്‍. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചപരിവര്‍ത്തനം എന്ന വിഷയത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണിക്കൃഷ്ണന്‍ പ്രഭാഷണം നടത്തി.

ShareTweetSendShareShare

Latest from this Category

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies