VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

VSK Desk by VSK Desk
10 June, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: കേരളത്തിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വീണ്ടും തുടങ്ങി. പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകളിലും വിമാനത്തിലുമാണ് ഇവർ എത്തുന്നത്. കഴിഞ്ഞ ദിവസം ആലുവ റെയിൽവേ സ്റ്റേഷനിൽ ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് വന്നിറങ്ങിയത്. ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കുടുംബസമേതമാണ് ഇവർ എത്തിയിരിക്കുന്നത്. ഓരോ കുടുംബത്തിലും അഞ്ചും ആറും കുട്ടികളടങ്ങുന്ന വലിയ സംഘങ്ങളാണ് എത്തുന്നതിലേറെയും. ഇത്തരത്തിൽ എത്തുന്നവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നുമുള്ള (രോഹിങ്ക്യകൾ) ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അതിർത്തികടന്ന് വ്യാജരേഖകളുമായി ഭാരതത്തിൽ തങ്ങുന്നവരാണ് ഇവർ.

ആസാമിലും ബംഗാളിലും വ്യാജ രേഖകളുമായി ഒരു കുട്ടം ബംഗ്ലാദേശികളാണ് താമസിക്കുന്നത്. അവിടെയുള്ള സർക്കാർ പരിശോധനകൾ കർശനമാക്കിയതോടെ തങ്ങളുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിന് പകരം സുരക്ഷിത താവളങ്ങൾ തേടി കോൺഗ്രസോ കോൺഗ്രസ് സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കുട്ടത്തോടെ ചേക്കേറുകയാണെന്നാണ് ഇവർക്കൊപ്പം ജോലി ചെയ്യുന്നവർ സാക്ഷ്യപ്പെടുത്തുന്നത്. ഇതിൻ്റെ ഭാഗമായാണ് കേരളത്തിലേക്കും ഇവരുടെ വലിയ തോതിലുള്ള കുടിയേറ്റം നടക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവുരും പരിസര പ്രദേശങ്ങളുമാണ് ഇവരുടെ പ്രധാന ലക്ഷ്യസ്ഥാനം.

കേരളത്തിലെത്തിയ ഇവരിൽ പലരും ബംഗ്ലാദേശികളാണെന്ന് ഒപ്പം ജോലിചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ തന്നെ രഹസ്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത് പ്രാദേശിക ജനവിഭാഗങ്ങൾക്കിടയിലും സുരക്ഷാ ഏജൻസികൾക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകളാണ് ഇതിൽ പ്രധാനം. ബംഗാൾ, അസം വിലാസങ്ങളിൽ നിർമിച്ച വ്യാജ ആധാർ കാർഡുകളും തിരിച്ചറിയൽ കാർഡുകളുമാണ് ഇവരുടെ പക്കലുള്ളതെന്ന് ആക്ഷേപമുണ്ട്. കൃത്യമായ പശ്ചാത്തല പരിശോധനയില്ലാതെ അതിർത്തി കടന്നെത്തുന്നവർ പെരുകുന്നത് സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയ്ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.

തൊഴിൽമേഖലയിലെ അധിനിവേശത്തിന്റെ ഭാഗമായി കുറഞ്ഞ കുലിക്ക് ജോലി ചെയ്യാൻ ഇവർ തയാറാകുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യഥാർത്ഥ തൊഴിലാളികൾക്കും പ്രാദേശിക തൊഴിലാളികൾക്കും തിരിച്ചടിയാകുന്നു.

റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധനകൾ ശക്തമാക്കണമെന്നും, പെരുമ്പാവൂർ ഉൾപ്പെടെയുള്ള തൊഴിൽ മേഖലകളിൽ താമസിക്കുന്നവരുടെ രേഖകൾ കർശനമായി പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തൊഴിൽ വകുപ്പും പോലീസും സംയുക്തമായി ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ ഡാറ്റാബേസ് തയാറാക്കണമെന്ന ആവശ്യവും ശക്തമാണ്.

കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ വെച്ച് വ്യാജ ആധാർകാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ്, പാൻ കാർഡ് തുടങ്ങിയവയുമായി ബംഗ്ലാദേശ് സംഘം എടിഎസിന്റെ പരിശോധനയിൽ പിടിയിൽ ആയിരുന്നു.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies