VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

VSK Desk by VSK Desk
17 June, 2026
in കേരളം
ShareTweetSendTelegram

കൊച്ചി: തന്ത്രശാസ്ത്ര രംഗത്ത് പുരോഗമനാത്മകമായ വിപ്ലവം സൃഷ്ടിച്ച വ്യക്തിയായിരുന്നു അനിരുദ്ധന്‍ തന്ത്രികളെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു അനുസ്മരിച്ചു. കര്‍മം കൊണ്ട് ബ്രാഹ്‌മണ്യം നേടാമെന്ന പാലിയം വിളംബരത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് തന്റെ കര്‍മം കൊണ്ട് അതിനെ സാക്ഷാത്കരിച്ച മഹാവ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. മാധവ്ജിയോട് അങ്ങേയറ്റം ബഹുമാനം പുലര്‍ത്തിയിരുന്ന അദ്ദേഹം പട്ടികജാതി യുവാക്കളെ തന്ത്രം പഠിപ്പിച്ച് പൂജാരിമാരാക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. അവര്‍ ഇന്ന് സ്തുത്യര്‍ഹമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലടക്കം ശാന്തിമാരായി പ്രവര്‍ത്തിച്ച് വരുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിജയം തന്നെയാണ്.

നിഷ്ഠാവാനായ ഉപാസകനും വിട്ടുവീഴ്ച ചെയ്യാത്ത കര്‍മയോഗിയുമായിട്ടാണ് അദ്ദേഹം ജീവിച്ചത്. നിരവധി ക്ഷേത്രങ്ങളുടെ താന്ത്രിക സ്ഥാനമലങ്കരിച്ചിരുന്ന തന്ത്രികള്‍ ആ രംഗത്ത് പാലിച്ച നിഷ്ഠ തന്റെ ശിഷ്യരിലേക്കും പകര്‍ന്ന് നല്‍കാന്‍ ശ്രദ്ധിച്ചിരുന്നു. പ്രശസ്തനായ ജ്യോതിഷ പണ്ഡിതന്‍ മാത്രമല്ല സംസ്‌കൃതത്തിലെ അസാധാരണമായ പാണ്ഡിത്യത്തിനും ഉടമയായിരുന്നു തന്ത്രികള്‍. ശ്രീഗുരുദേവ വൈദിക വിദ്യാപീഠം സ്ഥാപിച്ച് പുതുതലമുറയെ ഈ രംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവരാന്‍ അദ്ദേഹം പരിശ്രമിച്ചു.

ഹൈന്ദവ സമാജത്തിന്റെ ഏകീകരണം അനിവാര്യമാണെന്ന് ദൃഢമായി വിശ്വസിച്ചിരുന്നയാളാണ് തന്ത്രികള്‍. ഹൈന്ദവ സമാജത്തിനും സംസ്‌കാരത്തിനും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ രോഷാകുലനായി പ്രതികരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. തികഞ്ഞ രാഷ്‌ട്രഭക്തനും സമാജ സ്‌നേഹിയുമായ തന്ത്രികള്‍ പറവൂരിലെ എല്ലാ ഹിന്ദു സംരംഭങ്ങളുടേയും നേതൃസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു.

ശ്രീനാരായണ ഗുരുദേവന്റെ പരമഭക്തനും ഗുരുവിന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ അനുഷ്ഠിക്കുന്നതില്‍ ബദ്ധശ്രദ്ധമായിരുന്നു അനിരുദ്ധന്‍ തന്ത്രികള്‍. അദ്ദേഹത്തിന്റെ ആകസ്മികമായ മരണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

പനിബാധിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അന്ത്യം.

നിരവധി ക്ഷേത്രങ്ങളുടെ താന്ത്രികസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നൂറുകണക്കിന് ശിഷ്യരെ വാര്‍ത്തെടുത്ത ഗുരുവും ഗുരുദേവ ദര്‍ശനങ്ങളുടെ പ്രഭാഷകനുമായിരുന്നു. അദ്ദേഹം സ്ഥാപിച്ച ഗുരുദേവ വൈദിക തന്ത്രവിദ്യാപീഠത്തിലൂടെ നിരവധി പേര്‍ക്കു തന്ത്ര-വൈദിക പഠനത്തിന് അവസരമൊരുക്കി.

ഇന്നലെ ഉച്ചയ്‌ക്ക് 12.30ന് മടപ്ലാതുരുത്തിലെ വീട്ടിലെത്തിച്ച ഭൗതികദേഹം വൈകിട്ട് നാലുമണിയോടെ ഗുരുദേവ വൈദിക തന്ത്രവിദ്യാപീഠത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. സാമൂഹിക, ആത്മീയ, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖരും നിരവധി ഭക്തജനങ്ങളും അന്ത്യോപചാരമര്‍പ്പിച്ചു.

സംസ്‌കാരം ഇന്ന് രാവിലെ 10ന് ഗുരുദേവ വൈദിക തന്ത്രവിദ്യാപീഠത്തില്‍. ഭാര്യ: ലസിത. മക്കള്‍: ബ്രഹ്‌മസൂര്‍, ഡോ. അഞ്ജു. മരുമകന്‍: സിനോയ്.

ShareTweetSendShareShare

Latest from this Category

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies