തൃപ്പൂണിത്തുറ: തപസ്യ കലാസാഹിത്യവേദി തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ മഹാകവി എസ്. രമേശൻ നായരുടെ സ്മൃതിദിനത്തോട് അനുബന്ധിച്ച് ‘രമ്യസന്ധ്യ’ എന്ന പേരിൽ അനുസ്മരണ പരിപാടിയും സംഗീതാർച്ചനയും ജൂൺ 24 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് തൃപ്പൂണിത്തുറ എൻ.എം. ഹാളിൽ സംഘടിപ്പിക്കുന്നു.
തപസ്യ എറണാകുളം ജില്ലാ അധ്യക്ഷനും പ്രശസ്ത സാഹിത്യകാരനുമാ വെണ്ണല മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രശസ്ത പിന്നണി ഗായകൻ ഗണേഷ് സുന്ദരം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ‘എസ്. രമേശൻ നായർ – കവിതയുടെ പ്രപഞ്ചദീപ്തി’ എന്ന വിഷയത്തിൽ പ്രശസ്ത കവിയും ഗാനരചയിതാവുമാ ബലറാം ഏറിക്കര അനുസ്മരണപ്രഭാഷണം നടത്തും.
കുമാരി അനവദ്യ പ്രസാദിന്റെ നാന്ദിഗീതത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ തപസ്യ തൃപ്പൂണിത്തുറ കാര്യദർശി സുബ്രു ചൊവ്വര സ്വാഗതവും, തപസ്യ തൃപ്പൂണിത്തുറ നിർവ്വാഹകസമിതി അംഗം അലക്സ് ചാക്കോ കൃതജ്ഞതയും രേഖപ്പെടുത്തും.
തുടർന്ന് എസ്. രമേശൻ നായർ രചിച്ച ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും കോർത്തിണക്കിക്കൊണ്ട് ആർ.എൽ.വി. ശ്രീനാഥും സംഘവും അവതരിപ്പിക്കുന്ന ‘രമ്യഗീതങ്ങൾ’ എന്ന സംഗീതപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.















Discussion about this post