ആലുവ : ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവിയായിരുന്നു പി. നാരായണക്കുറുപ്പെന്ന് ആർഎസ് എസ് . ആലുവ അദ്വൈതാശ്രമത്തിൽ ചേർന്ന പ്രാന്ത വാർഷിക യോഗം അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. നഷ്‌ടങ്ങളുണ്ടാകുമെന്ന് ഉറപ്പായിരുന്നിട്ടും അദ്ദേഹം ദേശീയ പക്ഷത്തുറച്ചു നിന്നുവെന്ന് അനുസ്മരണയോഗം ചൂണ്ടിക്കാട്ടി. 2010 ൽ കൊല്ലത്ത് നടന്ന പ്രാന്ത സാംഘിക്കിൽ സ്വയംസേവകർക്കൊപ്പം ഗണവേഷധാരിയായി അദ്ദേഹം പങ്കെടുത്തു. തപസ്യയുടെ അധ്യക്ഷനായി നിന്നു കൊണ്ട് സാംസ്‌കാരിക രംഗത്ത് ആർഷദേശീയതയുടെ മുന്നേറ്റത്തിന് അദ്ദേഹം നേതൃത്വം നല്കിയെന്ന് ആർ എസ് എസ് പ്രാന്ത വാർഷിക യോഗം ചൂണ്ടിക്കാട്ടി.













Discussion about this post