VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

തിരുവനന്തപുരത്ത് ചേർന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനകമ്മിറ്റിയോഗം പാസാക്കിയ പ്രമേയം.

VSK Desk by VSK Desk
26 June, 2026
in കേരളം
Share
Tweet
SendTelegram

മാടായിക്കാവ്, മാടായികോട്ടയുടെ അവശിഷ്ടങ്ങൾ, ജൂതക്കുളം എന്നിവയുൾ ക്കൊള്ളുന്ന മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കണമെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന, കേന്ദ്ര സർക്കാർ പുരാവസ്തു വകുപ്പുകളോട് ആവശ്യപ്പെടുന്നു.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ, മാടായി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാടായിപ്പാറ, ജൈവവൈവിധ്യത്തിൻ്റെയും ചരിത്രപരവും സാംസ്കാരികവുമായ ഈടുവെപ്പുകളുടെയും ഭൂമികയാണ്. തുടർച്ചയായ കൈയേറ്റങ്ങൾ കാരണം 600 ഹെക്ടറിൽ നിന്ന് 300 ഏക്കറിൽ താഴെയായി ചുരുങ്ങിപ്പോയ ഈ ലാറ്ററൈറ്റ് പീഠഭൂമിയുടെ സംരക്ഷണത്തിന് അധികൃത രുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്.

45 ഓളം അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യ ഇനങ്ങളുൾ പ്പെടെ 512-ലധികം സസ്യഇനങ്ങളും 150 ലധികം ചിത്രശലഭ ഇനങ്ങളും ഉൾക്കൊള്ളുന്ന ഒരു ജൈവകലവറയാണ് ഈ പീഠഭൂമി അസുലഭമായ ആവാസ വ്യവസ്ഥയും പാരിസ്ഥിതിക സവിശേഷത കളും മാത്രമല്ല, ഈ പ്രദേശത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യവും കണക്കിലെടുക്കേണ്ടതുണ്ട്.

ചേര രാജവംശത്തിന്റെ സൈനിക-ഭരണ കേന്ദ്രമെന്നതിന് തെളിവായി മാടായി കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാം. തൊട്ടടുത്തുള്ള പാളയം മൈതാനം സൈന്യത്തിലെ കുതിരപ്പടയാളി കളുടെ പരിശീലനകേന്ദ്രമായി പ്രവർത്തിച്ചിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. ആഗോള സമുദ്രവ്യാപാരത്തിൽ കേരളത്തിന്റെ ചരിത്രപരമായ പങ്കിനെ സൂചിപ്പിക്കുന്ന പുരാതന ജൂത ആവാസ സ്ഥലങ്ങളുടെ അപൂർവ പുരാവസ്തു അവശിഷ്ടമായി ജൂതക്കുളം ഇവിടെ നിലകൊള്ളുന്നു. ടിപ്പു സുൽത്താന്റെ ആക്രമണങ്ങൾ ക്കെതിരെ ഇവിടത്തെ ജനങ്ങൾ നടത്തിയ പ്രതിരോധവും മാടായിപ്പാറയുടെ ചരിത്രത്തിൻ്റെ ഭാഗമാണ്. ടിപ്പുവിൻ്റെ ആക്രമണം മാടായി കോട്ടയ്ക്കും പുരാതനമായ വടുകുന്ദ ശിവക്ഷേത്രത്തിനും വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. മെഗാലിത്തിക് ഘടനകൾ വെളിപ്പെടുത്തപ്പെട്ട എഎസ്ഐയുടെ പ്രാഥമിക സർവേകൾ, പ്രാചീനകാല മനുഷ്യ വാസത്തിൻ്റെയും സംസ്കാരത്തിൻ്റെയും കളിത്തൊട്ടിലായ ഈ സ്ഥലത്തെക്കുറിച്ച് സമഗ്രമായ പഠനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുണ്ട്.

കോലത്തിരി രാജവംശവുമായും ചിറക്കൽ കോവിലകവുമായും ചരിത്ര പരമായി ബന്ധപ്പെട്ടിരിക്കുന്ന, ശാക്തേയ ആരാധനയുടെ ഒരു പ്രധാന കേന്ദ്രമാണ് തിരുവർകാട് ഭഗവതിക്കാവ് (മാടായിക്കാവ്). മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഈ ഭഗവതി ക്ഷേത്രം ഈ പ്രദേശത്തെ ജന ജീവിതത്തിൻ്റെ ആത്മാവാണ്.

കൂടുതൽ കൈയേറ്റങ്ങളും പാരിസ്ഥിതിക തകർച്ചയും വിലപ്പെട്ട ഈ ശേഷിപ്പു കളുടെ വിനാശത്തിന് ഇടയാകാതിരിക്കണമെങ്കിൽ മാടായിപ്പാറയെ ജൈവ വൈവിധ്യ – ചരിത്ര പൈതൃകമേഖലയായി ഔദ്യോഗികമായി പ്രഖ്യാപിക്ക ണമെന്നും കാവുകളുടെയും അനുബന്ധ ജലാശയങ്ങളുടെയും സംരക്ഷണ ത്തിനായി പ്രത്യേക പരിസ്ഥിതി സംരക്ഷണപദ്ധതി ആരംഭിക്കണ മെന്നും ഭാരതീയവിചാരകേന്ദ്രം കേന്ദ്രസാംസ്കാരിക മന്ത്രാലയത്തോടും എ.എസ്.ഐ യോടും ആവശ്യപ്പെടുന്നു.

ദുർബലമായ ലാറ്ററൈറ്റ് മേൽമണ്ണും കാലികമായി പ്രത്യക്ഷപ്പെടുന്ന സസ്യ-ജന്തുജാലങ്ങളും സംരക്ഷിക്കുന്നതിന് ഈ സ്ഥലത്തെ അമിതമായ അനധികൃത വാഹനഗതാഗതത്തിനും മാലിന്യ നിക്ഷേപത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.

Ancient Monuments and Archaeological Sites and Remains Act, 1958 (The AMAS R Act) ഏൻഷ്യൻ്റ് മോന്യൂമെൻ്റ് ആൻഡ് ആർക്കിയോളജിക്കൽ സൈറ്റ്സ് ആൻഡ് റിമെയിൻസ് ആക്ട് 1958 (AMASR Act) ഉപയോഗിച്ച് നമ്മുടെ പാരിസ്ഥിതിക വിവേകത്തിന്റെയും ചരിത്രപരമായ സ്വത്വത്തിന്റെയും ജീവിക്കുന്ന സ്മാരകമായ മാടായിപ്പാറയെ ഒരു ദേശീയ പൈതൃക സ്മാരകമായി അംഗീകരിക്ക ണമെന്ന് ഭാരതീയവിചാരകേന്ദ്രം സാംസ്കാരിക മന്ത്രാലയത്തോടും എ.എസ്.ഐ യോടും അഭ്യർത്ഥിക്കുന്നു.

മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള പവിത്രവും ചരിത്രപ്രാധാന്യവുമുള്ള പീഠഭൂമിപ്രദേശം സംരക്ഷിക്കാനുള്ള എല്ലാ സംരംഭങ്ങൾക്കും ബോർഡിൻ്റെ പൂർണ്ണപിന്തുണ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.

സംസ്ഥാന സമിതി യോഗത്തിൽ ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ആർ. സഞ്ജയൻ, ജനറൽ സെക്രട്ടറി ഡോ. എൻ. സന്തോഷ് കുമാർ, കെ.സി. സുധീർ ബാബു, ഡോ. സി. എ. ഗീത, ഡോ. കെ.എൻ. മധുസൂദനൻ പിള്ള, ശ്രീധരൻ പുതുമന, ടി. കെ. രാമനാഥൻ, അഡ്വ. സി.എൻ. പരമേശ്വരൻ, ജെ. മഹാദേവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies