VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

VSK Desk by VSK Desk
2 July, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: അവഗണിക്കപ്പെട്ടു കിടക്കുന്ന ഹിന്ദു സമൂഹത്തിന്റെ ജന ജാഗരണം ലക്ഷ്യമിട്ട് ഹിന്ദുഐക്യവേദി ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യ സുരക്ഷ, സാമൂഹ്യസമത്വം, സാമൂഹ്യ നീതി എന്നീ വിഷയങ്ങളില്‍ ഊന്നിയാണ് ധര്‍ണ. ആഗസ്ത് 15 മുതല്‍ സപ്തംബര്‍ 15 വരെയുള്ള ഒരു മാസ കാലഘട്ടം ഹിന്ദു ഏകതാ മാസമായി ആചരിക്കാന്‍ എറണാകുളത്ത് ചേര്‍ന്ന ഹിന്ദുനേതൃയോഗം തീരുമാനിച്ചതായി ഇവര്‍ അറിയിച്ചു. ഈ കാലയളവില്‍ പഞ്ചായത്തുകള്‍ തോറും ഹിന്ദു നേതൃത്വങ്ങള്‍ അണിനിരക്കുന്ന നേതൃസംഗമങ്ങള്‍ സംഘടിപ്പിക്കും.

ഈ സംഗമങ്ങളില്‍ വെച്ച് 2012ല്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും പിന്നീട് പിണറായി വിജയന്‍ സര്‍ക്കാരിനും സമര്‍പ്പിച്ച ഹിന്ദു അവകാശപത്രികയുടെ പുനക്രമീകരിച്ച പതിപ്പ് പ്രകാശനം ചെയ്യുകയും പിന്നീട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്യും. എല്ലാ റവന്യൂ താലൂക്കുകളിലും സാമൂഹ്യ നവോത്ഥാന നായകന്‍മാരുടെ ജയന്തിദിനത്തിലോ സമാധിദിനത്തിലോ ആചാര്യ സ്മൃതിയും സംഘടിപ്പിക്കും.

ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ നടക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ക്ഷേത്രഭൂമി സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നഷ്ടപ്പെട്ട മുഴുവന്‍ ക്ഷേത്രഭൂമിയും തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പട്ടികജാതി പട്ടികവര്‍ഗ ഫണ്ട് വകമാറ്റാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തണം.

സത്യം വിളിച്ചുപറയുന്ന ഹിന്ദു സംഘടനാ നേതാക്കളെ വളഞ്ഞിട്ടാക്രമിക്കുകയും ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രതിരോധനിര തീര്‍ക്കും. ഡിവിഷന്‍ നിലനിര്‍ത്താനും ഇതിലൂടെ ചില മതവിഭാഗത്തില്‍പ്പെട്ട അദ്ധ്യാപകരുടെ ജോലി സ്ഥിരത ഉറപ്പാക്കാനുമായി ഇഷ്ടമില്ലാത്ത കുട്ടികളെ കൊണ്ട് പോലും അറബി പഠിപ്പിക്കുകയും അതിന്റെ മറവില്‍ സംസ്‌കൃതത്തെ ഉന്‍മൂലനം ചെയ്യാനുള്ള ആസൂത്രിത ശ്രമത്തെ കരുതിയിരിക്കണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.

സംവരണ ആനുകൂല്യം അട്ടിമറിച്ച് നടപ്പിലാക്കുന്ന മതസംവരണം നിര്‍ത്തലാക്കണം. മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കുവാന്‍ നടപടി സ്വീകരിക്കണം. ഹിന്ദു സമൂഹത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളും ആവശ്യങ്ങളും ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്തു. ആവശ്യമായവ സര്‍ക്കാരിനോട് ചര്‍ച്ച ചെയ്യാനും തുടര്‍ സാഹചര്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാനും നേതൃ സമ്മേളനം തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈനു, വൈസ് പ്രസിഡന്റുമാരായ കെ.വി. ശിവന്‍, ക്യാപ്റ്റന്‍ സുന്ദരം, എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി. ബാബു എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies