കായംകുളം : വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സംഘനിഷ്‌ഠ കൈവിടാതെ നീണ്ട ആറു പതിറ്റാണ്ട് ജീവിച്ച് മാതൃക കാട്ടിയ വ്യക്തിത്വമാണ് ഗോപാൽജി എന്നറിയപ്പെടുന്ന ഗോപാലൻ എന്ന് സീമാജാഗരൺ മഞ്ച് അഖിലഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം കായംകുളം ഖണ്ഡ് സഹ സംഘചാലക് ആയിരുന്ന ഗോപാൽജി അനുസ്മരണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യാതൊരു അധികാരത്തിൻ്റെയും അംഗീകാരത്തിൻ്റേയും പിന്തുണ ഇല്ലാതിരുന്ന അറുപതുകളിൽ സ്വന്തം ഗ്രാമത്തിൽ ശാഖാ പ്രവർത്തനം ആരംഭിക്കുകയും ശാഖയിലെ കാര്യക്രമത്തിലൂടെ നിഷ്‌ഠാവാനായി സമൂഹിക ജീവിതക്രമത്തിൽ സംഘാദർശത്തെ എത്തിക്കുകയും ചെയ്തു. തൻ്റെ ദാരിദ്ര്യപൂർണ്ണമായ കുടുംബ ജീവിതത്തിലും സംഘാദർശത്തിൻ്റെ സമ്പന്നത നിറച്ച് നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
എൺപതാം വയസ്സിലും സംഘകാര്യകർത്താവായി പ്രവർത്തിച്ചിരുന്ന ഗോപാൽജിയുടെ ശ്രേഷ്ഠ ജീവിതം പുതിയതലമുറ
മാതൃകയാക്കേണ്ടതാണ്. രാഷ്‌ട്രീയത്തിനും മതത്തിനും മറ്റ് ഭേദഭാവനകൾക്കും അതീതമായി ജീവിച്ചു കാണിച്ചതിൻ്റെ നേർസാക്ഷ്യമായിരുന്നു ഗോപാൽജിയുടെ ജീവിതമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ഇ. സമീർ പറഞ്ഞു.
പൂവണ്ണാൽ ബാബു അദ്ധ്യക്ഷനായി. സിപിഐ ജില്ലാ കമ്മറ്റി അംഗവും മുൻ നഗരസഭാ വൈസ് ചെയർപേഴ്സണുമായ എസ്. ഗിരിജ, കേരള കോൺഗ്രസ് ഉന്നത അധികാരി സമിതി അംഗം എൻ സത്യൻ, കായംകുളം ഖണ്ഡ് സംഘചാലക് ഡോ. ജെ. രാധാകൃഷ്ണൻ, ജില്ലാ കാര്യവാഹ് അഡ്വ. എസ് സതീഷ്, ഖണ്ഡ് കാര്യവാഹ് വി. വിശാഖ് എന്നിവർ സംസാരിച്ചു.

















Discussion about this post